Sunday, January 27, 2013

മരണമെന്ന കോമാളി......
എപ്പോള്‍ വേണമെങ്കിലും  പറയാതെ നമ്മുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന മരണമെന്ന കോമാളി . സന്തോഷത്തോടെ കഴിയുന്ന ഒരു കുടുംബത്തിനെ ഒരു നിമിഷം കൊണ്ട് കണ്ണീരില്‍ ആഴ്താന്‍ കഴിയുന്ന മരണമെന്ന  കോമാളി. ജനനം പോലെ യാഥാര്‍ഥ്യം തന്നെയാണ് മരണവും. ഈ കാര്യത്തിലും പ്രവാസികളുടെ അവസ്ഥയാണ്  കഷ്ടം. നിയമത്തിന്‍റെറ നൂലാമാലകള്‍ തരണം ചെയ്യ്ത മൂന്നും നാലും ദിവസം  പെട്ടികകത്തിരുന്ന്‍, തണുത്ത് വിറങ്ങലിച്ച ശരീരം ആയിരിക്കും ബന്ദുക്കള്‍ക്ക്‌ കാണാന്‍ കിട്ടുക. നമ്മുടെ പ്രീയപെട്ടവരുടെ വേര്‍പാട് സഹിക്കാന്‍ പറ്റാത്തത് തന്നെ ആണ്  .മറക്കാനും, സഹിക്കാനും ഉള്ള കഴിവ് തന്നെ ആണ് മനുഷ്യനെ മറ്റുള്ള മൃഗങ്ങളില്‍ നിന്നും വ്യത്യസ്തന്‍ ആക്കുന്നതും. എന്റെറ മനസില്‍ തോന്നിയ ചിന്തകള്‍ .......        




നാണു ആശാന്‍  സ്വര്‍ഗത്തില്‍ എത്തിയിട്ട് കാലം കുറേ ആയി. അന്ന് മുതല്‍ കാരണവരുടെ ആഗ്രഹം ആണ് , തന്റെറ സ്നേഹനിധി ആയ ഭാര്യ നാണിയെ കൂടി സ്വര്‍ഗത്തിലേക്ക് കൊണ്ട് വരണമെന്ന്. സ്നേഹനിധി ആണെങ്കിലും നാണിയുടെ രണ്ടും, മൂന്നും പറഞ്ഞ് ഇടക്കുള്ള പിണക്കം ഓര്‍ത്ത് നാണു ആശാന്‍ നെടുവീര്‍പ്പിട്ടു. വാര്‍ദ്ധക്യ സഹജമായ അസുഖം നിമിത്തം കഷ്ട പെടുന്ന തന്റെറ നാണിയെ ഉടനെ സ്വര്‍ഗത്തില്‍ കൊണ്ടുവരാന്‍ തന്നെ നാണു ആശാന്‍  തീരുമാനിച്ചു. കാലന്റെറ കണക്ക് സൂക്ഷിപ്പ് കാരനായ ഗുപ്തന്‍ മാഷിനോട്   നാണു ആശാന്‍ തന്റെറ ആഗ്രഹം അറിയിച്ചു.  നാണു ആശാന്റെറ  ആഗ്രഹം പോലെ നാണി അമ്മ സ്വര്‍ഗത്തില്‍ എത്തി. എന്തൊക്കെയാടി നാട്ടിലെ വിശേഷങ്ങള്‍ ...എന്ത് വിശേഷം നിങ്ങള്‍ ഇല്ലാതെ. നാണി അമ്മ തെല്ലു പരിഭവത്തോടെ, എന്നാലും ഇപ്പോഴാണല്ലോ നിങ്ങള്‍ക്ക് എന്നെ കാണണമെന്ന് തോന്നിയത് . നാണു ആശാന്‍ സ്നേഹത്തോടെ നാണി അമ്മയുടെ കയ്യില്‍ പിടിച്ചു കൊണ്ട് പറഞ്ഞു ,എടി, നീ കൂടി ഇങ്ങു  വന്നിരുന്നെങ്ങില്‍ നമ്മളുടെ മക്കള്‍ തനിചാകില്ലായിരുന്നോ. അതിനുള്ള സമയം കാത്തിരിക്കുക ആയിരുന്നു ഞാന്‍ .  നാണി അമ്മയും, നാണു ആശാനും  സംതോഷതോടെ സ്വര്‍ഗത്തില്‍ ജീവിതം ആരംഭിച്ചു.

 നാണി അമ്മക്ക്  ഉടനെ ഒരു ആഗ്രഹം, സുഖം ഇലാതെ കഷ്ട പെടുന്ന തന്റെറ പ്രിയ സഹോദരിയെ കൂടി സ്വര്‍ഗത്തില്‍ എത്തിക്കണമെന്ന് . എന്തിനും തയ്യാറായി നില്‍ക്കുന്ന ഗുപ്തന്‍ മാഷിനോട് അഭ്യര്‍ഥിചില്ല,  നാണി അമ്മയുടെ സഹോദരി കാളി അമ്മ സ്വര്‍ഗത്തില്‍ എത്തി. നാണി അമ്മ, സഹോദരിയോടു കുശലാന്യേഷണം തുടങ്ങി. അപ്പുറത്തെ ഗോമതി എന്ത് പറയുന്നു, അവള്‍ക്കും ഇങ്ങോട്ട് വരാന്‍ സമയമായോ. ഗോമതിയുടെ മകന്‍, അവന്‍ ഇപ്പോഴും കുടിച്ചിട്ട് അവളെ ചീത്ത വിളിക്കാറുണ്ടോ. അവനെ നരകത്തിലോട്ട്‌ അയച്ചാല്‍ മതിയെന്ന് കാലന്‍ ചേട്ടനോട് പറയണം. ഇല്ലെങ്ങില്‍ ഗോമതിക്ക് ഇവിടെ വന്നാലും സ്വൈര്യം കിട്ടില്ല. 

നാണി, നമുക്ക് നമ്മുടെ മകളെ കൂടി ഇങ്ങോട്ട് കൊണ്ട് വന്നാലോ. ഉടനെ നാണി അമ്മ തന്‍റെറ ആഗ്രഹം പറഞ്ഞു എനിക്കെന്റെറ മകനെ കണ്ടാല്‍ മതി. രണ്ടു പേരും തമ്മില്ലുള്ള വര്‍ത്തമാനം കേട്ട് ഗുപ്തന്‍ മാഷ്‌, സൈലെന്‍സ് പ്ലീസ്സ്‌ . ഞാന്‍ വെബ്‌ കാമില്‍ കൂടി കണ്ടു  നിങ്ങള്‍ തമ്മിലുള്ള പിണക്കം.  ഇവിടെ കിടന്ന് ബഹളം ഉണ്ടാക്കിയാല്‍ നരകത്തിലേക്ക് തള്ളും, ഗുപ്തന്‍ മാഷിന്റെറ ഭീഷണി. നാണു ആശാന്‍ തങ്കളുടെ ആഗ്രഹം  ഗുപ്തന്‍ മാഷിനോട് പറഞ്ഞു . ഗുപ്തന്‍ മാഷ്‌ ഉടനെ പ്രതിവിധിയും കണ്ടെത്തി. സ്വര്‍ഗത്തിലെ കണക്കു പൂര്‍ത്തി ആക്കാന്‍ ഒരാളിനെ  കൂടി കിട്ടുന്ന കാര്യമല്ലേ. 2012 ലെ റെക്കോര്‍ഡ്‌ തകര്‍ക്കണമെന്നാ കാലന്‍ മാഷിന്റെറ ഉത്തരവ് . നമുക്ക്  നാട്ടിലേക്ക് പോകാം, അവിടെ ചെന്ന് തീരുമാനിക്കാം ആരെയാ കൊണ്ട് വരേണ്ടതെന്ന് . നാണു ആശാനും, ഗുപ്തന്‍ മാഷും നാട്ടിലേക്ക് കാലന്‍ മാഷിന്റെറ  സ്വന്തം വാഹനമായ പോത്തിന്റെറ പുറത്തു യാത്രയായി. തിരകെ വരുമ്പോ  നാണു ആശാന്റെറ കൂടെ  മകനും ഉണ്ടായിരുന്നു.  നാണി അമ്മ മകനെ കെട്ടിപിടിച്ചു ഉറക്കെ കരഞ്ഞു .നിങ്ങള്‍ക്ക് മകളെ കാണണമെന്ന് അല്ലായിരുന്നോ.  അവിടെ ചെന്നപ്പോ നമ്മുടെ മകന്‍ തീരെ അവശനായി ആശുപത്രിയില്‍ വേദന അനുഭവിച്ചു കിടക്കുന്നു. എനിക്കത്  സഹിക്കാന്‍ കഴിഞ്ഞില്ല, അതാ അവനെ  ഇങ്ങോട്ട് കൊണ്ട് വന്നത്, നാണു ആശാന്‍ മകനെ തലോടി കൊണ്ട് പറഞ്ഞു. 


നാണു ആശാന്‍ തന്റെറ അടുത്ത ആഗ്രഹവുമായി ഗുപ്തന്‍ മാഷിന്റെറ അടുത്തെത്തി, മകളെ കൂടി സ്വര്‍ഗത്തിലേക്ക് കൊണ്ട് വരണം  . നിങ്ങളുടെ ഊഴം ഇപ്പൊ കഴിഞ്ഞു.  അവസരങ്ങള്‍കായി കാത്ത് നില്‍ക്കുന്നവര്‍ ഇവിടെ ധാരളം ഉണ്ട് . അടുത്ത അവസരത്തില്‍ നിങ്ങളുടെ ആഗ്രഹം സാധിച്ചു തരുന്നതാണ്, ഗുപ്തന്‍ മാഷ്‌ ഒരു ചെറു ചിരിയോടെ പറഞ്ഞു . നാണു ആശാന്‍ തന്റെറ അടുത്ത അവസരത്തിനായി കാത്തിരിക്കുന്നു. നാണി അമ്മ സന്തോഷവതി ആണ് .  ഗുപ്തന്‍ മാഷ്‌, കാലന്‍ മാഷിന്റെറ ഉത്തരവ് പ്രകാരം തന്റെറ ജോലി  ആത്മാര്‍ത്ഥമായി നിറവേറ്റികൊണ്ടിരിക്കുന്നു....



4 comments:

asrus irumbuzhi said...

കാലങ്ങള്‍ അങ്ങിനെ പോവുന്നു..........
ഞാനും പിന്നെ നീയും ....പിന്നെ അവരും !
ഗുപ്തന്‍ മാഷിന്റെ കണക്കിലെ കളികള്‍ !!
കൂലങ്കഷം ...ചിന്തകള്‍ ....
...
ആശംസകളോടെ
അസ്രുസ്

ശ്രീ.. said...

ഇന്ന് ഞാന്‍ നാളെ നീ. പ്രപഞ്ചത്തിന്റെറ താളം തെറ്റാതെ സൂക്ഷിക്കുന്ന കാലന്‍ മാഷും, അനുയായിയായ ഗുപ്തന്‍ മാഷും. നമ്മുടെ പ്രീയപെട്ടവരെ നമ്മളില്‍ നിന്ന് അടര്‍ത്തി കൊണ്ട് പോകുമ്പോള്‍ അവരെ ചീത്ത പറയാതിരിക്കാന്‍ നമുക്ക് കഴിയുന്നില്ല.മനുഷ്യന്റെറ മനസ്, അത് തന്നെ ആണ്.
വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി മാഷേ....

ajith said...

സ്വര്‍ഗത്തിലെ കണക്കു പൂര്‍ത്തി ആക്കാന്‍ ഒരാളിനെ കൂടി കിട്ടുന്ന കാര്യമല്ലേ. 2012 ലെ റെക്കോര്‍ഡ്‌ തകര്‍ക്കണമെന്നാ കാലന്‍ മാഷിന്റെറ ഉത്തരവ്

അവിടെയുമുണ്ടോ ടാര്‍ഗറ്റ് തികയ്ക്കല്‍....!!??

ശ്രീ.. said...

അതെ മാഷേ. ടാര്‍ജെറ്റ്‌ തികച്ചില്ലെങ്ങില്‍, ഗുപ്തന്‍ മാഷിനെ ഡിസ്മിസ് ചെയ്യ്ത്, ഡെയിലി വേജസിന് പിള്ളേരെ എടുക്കുമെന്നാ കാലന്‍ മാഷിന്‍റെ ഭീഷണി.....
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് വളരെ അധികം നന്ദി മാഷേ ...@ ajith