Wednesday, March 20, 2013

കണ്ണുനീര്‍ തുള്ളിയെ......
(പ്രീയ സുഹൃത്തിനായി) 




കണ്ണില്‍ നിന്നുതിരുന്ന  
കദനം മറക്കാത്ത മുത്തുമണികള്‍ 
കണ്ണിനകത്ത് ഒളിച്ച്
കണ്‍പീലികളെ തലോടി 
എപ്പോഴൊക്കെയോ  പുറത്തിറങ്ങാന്‍ 
വെമ്പല്‍ കൊള്ളുന്ന മുത്തുമണികള്‍
നിറങ്ങള്‍ പലതായാലും എല്ലാ 
കണ്ണില്‍ നിന്നുമുതിരുന്ന
ഒരേ നിറത്തിലുള്ള മുത്തുമണികള്‍ 
ഓരോ മുത്തുമണികള്‍ക്കും  
പറയാനുണ്ടാകാം ഒരായിരം കദന കഥകള്‍ 
കണ്ണുനീരിനും ചിരിക്കാന്‍ കഴിയും 
കദനം മറക്കാന്‍ കഴിഞ്ഞാല്‍ ......

6 comments:

ajith said...

ചിലപ്പോള്‍ ആനന്ദത്തുള്ളികളും ഉതിരാറുണ്ടല്ലോ

ശ്രീ.. said...

കൂടുതലും വേദന നിറഞ്ഞ കണ്ണുനീര്‍ തുള്ളികള്‍ തന്നെ അല്ലെ മാഷേ . നന്ദി @ ajith....

Anonymous said...

ചില സന്ദര്‍ഭങ്ങളില്‍ .... വാക്കുകളാക്കി അക്ഷരങ്ങളിലൂടെ - നമ്മുടെ ഹൃദയം കൊണ്ട് പറയാന്‍ പറ്റാത്ത വാക്കുകള്‍ ആണ് ... കണ്ണുനീര്‍ തുള്ളികളായി പുറത്തു വരുന്നത്. ... Hamza Pullatheel

ശ്രീ.. said...

സര്‍പ്രൈസ് ആണല്ലോ.ഹംസ ജി ഇവിടെ...അതെ ഹൃദയത്തിന്റെറ വിങ്ങല്‍ ആണ് ചില സമയങ്ങളില്‍ കണ്ണുനീര്‍ ആയി ഉതിരുന്നത്‌...നന്ദി

SHAMSUDEEN THOPPIL said...

DEAR SREE
CHIRIKKUMPOL KOODE CHIRIKKAAN AAYIRAM PER VARUM
KARAYUMPOL KOODE KARAYAAN NIN NIZHAL MAATHRAM VARUM
KANNU NEER KOODI ILLANKIL ENTE DAIVE...........
www.hrdyam.blogspot.com

ശ്രീ.. said...

വളരെ ശരിയാണ് ഷംസുധീന്‍. . ദുഃഖം വരുമ്പോ കരഞാല്‍ തന്നെ ആണ് നമ്മുടെ മനസിന്‌ സമാധാനം കിട്ടുക.വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി ...