മുഖം....
(ഫോട്ടോ ഗൂഗിള്‍ )
ഈ ജീവിത യാത്രക്കിടയില്‍
എത്രയെത്ര മുഖങ്ങള്‍ കണ്ട് മുട്ടി
എന്നിട്ടും എന്തേ സ്വപ്നത്തില്‍
കണ്ട ആ മുഖം വേദനയായി
ഓര്‍മ്മയില്‍ തെളിഞ്ഞ് നില്പ്പൂ
ആ നിഷ്കളങ്ക മുഖം അത്
അവളുടേത് തന്നെ ആയിരുന്നില്ലേ
കാമ വെറി പൂണ്ട ചെന്നായ്ക്കള്‍
പിച്ചി ചീന്തിയ അവളുടെ വേദന
നിറഞ്ഞ പിഞ്ചു മുഖം
ഒരു പെണ്ണായ എന്‍റെ തന്നെ
പ്രതിബിംബമായിരുന്നില്ലേ അത് .....
8 comments:
nannaayittuntu :)
എല്ലാ ഭാവുകങ്ങളും ...മുന്നോട്ടുള്ള യാത്രയ്ക്ക്
കവിത വായിച്ചു
ആശംസകള്‍
Thanks maashe...
വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി മാഷേ @ Kmohantgv
വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി മാഷേ @ ajith...
DEAR SREE
"പിച്ചി ചീന്താന്‍ എനിക്കെന്തു ബാ ക്കി
പിച്ച തന്ന എച്ചില്‍ പാത്രമോ ?......"
www.hrdyam.blogspot.com
പിച്ച ചട്ടി ആണേലും കൈ ഇട്ടു വാരാന്‍ കൊതിക്കുന്നവര്‍ നമ്മുടെ നാട്ടിലുണ്ടന്നുള്ളത് വളരെ പരിതാപകരം തന്നെ ആണ്. വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി.@ Shamsudheen...
Post a Comment