ബാല്യം
(ഫോട്ടോ ഫേസ് ബുക്ക് പേജ് ഓയില്‍ പെയിന്റിംഗ് )
എങ്കിലും എന്‍ ബാല്യമേ
നീ എത്ര വേഗം എന്നില്‍ നിന്ന് അകന്ന് പോയി
ആരോടും പരിഭവം ഇല്ലാതെ
കളിച്ച് രസിച്ചിരുന്ന എന്‍ ബാല്യത്തെ
കാലമേ നീ എന്നില്‍ നിന്നും അടര്‍ത്തി എടുത്തു
നിഷ്കളംങ്കമായ ബാല്യത്തിന്‍ ഓര്‍മ്മകള്‍
മാത്രം മായാതെ എന്നും
വീണ്ടും ആ ബാല്യത്തിലേക്ക് മടങ്ങാന്‍
ഇനി ഏത് ജന്മം കഴിയും
കൊതിയോടെ കാത്തിരിക്കാം
വീണ്ടുമൊരു ബാല്യത്തിനായ് .....
7 comments:
ഓരോ മനുഷ്യനും തിരിഞ്ഞു നോക്കി പോകുന്നതാണ് ബാല്യം. ഓർക്കാനിഷ്ടമില്ലാത്ത ബാല്യങ്ങൾ എവിടെയും ഉണ്ടാകാതിരിക്കട്ടെ. ഒരു നൈർമല്ല്യമുണ്ട് ...നന്നായി.
ബാല്യo അതെന്നും വിലപെട്ടത് തന്നെ അല്ലെ.വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി മാഷേ @ kmohantgv
ഒരു ബാല്യമേയുള്ളു
ഇനി ചോദിയ്ക്കരുത്, തരില്ല
അങ്ങനെ പറയല്ലേ മാഷേ. പാഴ് മോഹം ആണെന്ന് അറിഞ്ഞിട്ടും വീണ്ടുമൊരു ബാല്യത്തിനായി കൊതിക്കുന്നു. വിലയേറിയ അഭിപ്രായത്തിന് നന്ദി @ajith....
ബാല്യo അതെന്നും വിലപെട്ടത് തന്നെ BUT ?
www.hrdyam.blogspot.com
ബട്ട് കണ്ടിട്ട് ഒരു വിഷമം.വിലയേറിയ അഭിപ്രായത്തിന് നന്ദി @shamsudeen....
പെട്ടെന്ന് വലുതായി അമ്മയെപ്പോലെ, അച്ഛനെപ്പോലെയാവാന്‍ കൊതിക്കുന്ന ഒരു കുഞ്ഞും അറിയുന്നില്ലല്ലോ ജീവിതത്തില്‍ ഏറ്റവും സുഖമുള്ള പ്രായമാണതെന്ന്! വര്‍ഷങ്ങള്‍ക്കപ്പുറം ഇതുപോലെ അവരും പറയേണ്ടി വരും, ആ കാലമൊന്നു തിരികെ കിട്ടിയിരുന്നെങ്കിലെന്ന്...:(
Post a Comment