പെങ്ങള്
എന്തിനെന്നെ പിച്ചി ചീന്തുന്നു
ഞാനും ജീവിചോട്ടെ ഇവിടെ ശിഷ്ട കാലം
സ്ത്രീയായ അമ്മയുടെ വയറ്റില്‍ പെണ്ണായി
പിറന്നതാണോ ഞാന്‍ ചെയ്ത തെറ്റ്
കുരുന്നായ എന്നെ എന്തിന് നോക്കുന്നു
നിങ്ങള്‍ കാമ വെറിയോടെ
നിങ്ങള്‍ കാമ വെറിയോടെ
നിങ്ങള്‍ക്കും ഇല്ലേ അമ്മ പെങ്ങന്മാര്
ഞാനെന്റെ മേനി മുഴുവന്‍ മറച്ചല്ലോ
എന്നിട്ടും എന്നോടെന്തിനി ക്രൂരത
നിങ്ങളുടെ നിഴലിനെ പോലും എനിക്ക് പേടിയാണ്
പെണ്ണായി പിറന്നതോ എന്റെ തെറ്റ്
സമരം ചെയ്യാനെനിക്കറിയില്ല, പ്രതിഷേധിക്കാനും
ഒന്ന് മാത്രം എനിക്കറിയാം,ഈ ഭൂമിയില്‍ ജീവിക്കാന്‍
എനിക്കുമുണ്ട് അവകാശം നിങ്ങളെ പോലെ
ഞാനും ജീവിചോട്ടെ ഇവിടെ ശിഷ്ട കാലം....
5 comments:
DEAR SREE തിരിച്ചറിവ് നഷ്ടപ്പെടുത്തി തലച്ചോറിനു പകരം കളിമണ്ണ് നിറയ്ക്കാൻ മത്സരിക്കുന്ന നമ്മുടെ തലമുറയുടെപോക്ക് എങ്ങോട്ടാണ് എന്റെ ദൈവമേ....
www.hrdyam.blogspot.com
ദൈവം തന്നെ തല തിരിഞ്ഞവരെ നേരെ ആക്കട്ടെ.....നന്ദി ഷംസുദീന്‍ ....
നന്ദി മാഷേ @ അജിത് ....
മുജ്ജന്മത്തില് വലിയ പാപങ്ങള്‍ ചെയ്തവരാ ഇന്ന് പെണ്‍കുഞ്ഞുങ്ങളായി ജനിക്കുന്നതെന്ന് തോന്നും ഓരോ ദിവസത്തെയും ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ കേട്ടാല്‍ :(
കുരുന്നുകളെ പോലും ജീവിക്കാന്‍ അനുവദിക്കാത്ത ലോകം.വിലയേറിയ അഭിപ്രായത്തിന് നന്ദി @ പുനര്‍ജനി ....
Post a Comment