Monday, May 6, 2013

പാദസരം

                                                                                                                          (ഫോട്ടോ ഗൂഗിള്‍ )


നിന്‍ പാദസരത്തിന്‍ ധ്വനി 
ഏഴ് സ്വരങ്ങളായി എന്നില്‍ പൊഴിഞ്ഞു വീണു

മനോഹരമായ പാദസരം എന്നും 
നിന്‍ പാദങ്ങളെ പുണര്‍ന്നിരുന്നു 

 നിന്‍  പാദസരത്തിന്‍ പൊട്ടിച്ചിരി 
ഒരു പാട്ടായി എന്നില്‍ അടര്‍ന്ന് വീണു

നിന്‍ പാദസരത്തിന്‍ ധ്വനി അന്നെന്‍ 
പ്രഭാതങ്ങളെ വര്‍ണ്ണാഭമാക്കിയിരുന്നു 

പാദസരമില്ലാത്ത നിന്റെ പാദങ്ങളെ
എപ്പോഴൊക്കെയോ ഞാന്‍ വെറുത്തിരുന്നു 

ചലന മറ്റ നിന്റെറ നാവുകള്‍ക്ക് 
ജീവന്‍ നല്‍കിയ നിന്‍ പാദസരത്തെ 
എന്നും ഞാന്‍ നെഞ്ചോടു ചേര്‍ത്തിരുന്നു 

പിന്നീടെപ്പോഴോ  നിന്‍ പാദസരത്തിന്‍ ധ്വനി 
നേര്‍ത്ത് നേര്‍ത്ത് എന്നില്‍ അലിഞ്ഞു ചേര്‍ന്നു ......

8 comments:

kmohantgv said...

പാദസരവും അതിൻറെ കിലുക്കവും സംവേദനങ്ങളുടെതായും വാത്സല്ല്യത്തിന്റെ പോന്മുത്തു കിലുക്കങ്ങളായും ഏതൊരു പഴയകാല സ്മരണകളിലും ഇന്നും ശബ്ദിക്കുന്നു എന്നതിൻറെ ഒരു നല്ല കാൽപ്പനിക നിറക്കൂട്ട്‌ വന്നിട്ടുണ്ട് ..... അഭിനന്ദനങ്ങൾ

ajith said...

പാദസരക്കവിത കിലുങ്ങുന്നു

ശ്രീ.. said...

വിലയേറിയ അഭിപ്രായത്തിന് നന്ദി മാഷേ @ അജിത്‌... ....

ശ്രീ.. said...

പാദസരം ഇട്ട പെണ്‍കുട്ടികളുടെ കാല്, അതൊരു ഭംഗി തന്നെ ആണ്. വിലയേറിയ അഭിപ്രായത്തിന് നന്ദി മാഷേ @ മോഹന്‍

Unknown said...

കവിത വായിക്കുമ്പോള്‍ ഒരു പെണ്‍കുട്ടിയുടെ പാദസരകിലുക്കം കേള്‍ക്കുന്നത് പോലെ...

ശ്രീ.. said...

വിലയേറിയ അഭിപ്രായത്തിന് നന്ദി @ യൂനസ്.....

Unknown said...

കൂട്ടുകാരി,അവൾ നടന്നകന്ന വഴികളിൽ അവൾ ബാക്കി വെച്ചത് അവളുടെ പാദസരങ്ങളുടെ കിലുക്കം മാത്രമായിരുന്നു .കവിത വളരെ ഇഷ്ടപ്പെട്ടു.

Sree said...

വിലയേറിയ അഭിപ്രായത്തിന് നന്ദി.......