Sunday, June 9, 2013

എന്‍റെ കണ്ണന്‍

                                                                                                               (ഫോട്ടോ ഫേസ് ബുക്ക്‌ )


എത്രയോ നാളായി കൊതിക്കുന്നു കണ്ണാ 
ആ ഓമല്‍ തിരു മുഖം ഒന്ന് കാണാന്‍
ആ വേണു ഗാനം ഒന്ന് കേള്‍ക്കാന്‍ 
കൃഷ്ണ നാമം ഉരുവിടാത്ത ഒരു നിമിഷം 
ഇല്ല ഈ ജീവിതത്തില്‍ 
എന്നിട്ടും എന്തേ കണ്ണാ എന്‍ മുന്‍പില്‍ 
അണയാന്‍ ഇത്ര താമസം 
പ്രീയ സഖി രാധ തന്‍ സങ്കടം അറിയുന്ന കണ്ണാ 
എന്തേ എന്‍ സങ്കടം അറിയാന്‍ വൈകുന്നു 
പ്രീയ തോഴന്‍ കുചേലനെ അനുഗ്രഹിച്ചയച്ച കണ്ണാ 
എന്തേ എന്‍ ദുഃഖമകറ്റാന്‍ ഇത്ര താമസം 
സാരഥിയായി തേര് തെളിച്ച് പ്രീയ തോഴന്‍ 
അര്‍ജുനന് ഉപദേശം നല്‍കിയ മായ കണ്ണാ
എന്തേ ഈ മൌനം എന്നോട് മാത്രമായി 
ഇഷ്ട ഭക്ത മീരയെ പോലെ പാടാന്‍ എനിക്കറിയില്ല 
എങ്കിലും കണ്ണാ എന്നും നിന്‍ നാമങ്ങള്‍ 
ഉരുവിടാം ഞാന്‍ ഭക്തിയോടെ 
ഒരിക്കലെങ്കിലും വിളികേള്‍ക്കുമോ കണ്ണാ 
ആ തിരു മുന്‍പില്‍ കൈകൂപ്പി നിന്നിടാം ഞാന്‍ 
ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെറ 
ഗുരുവായൂരപ്പാ നിന്‍ ദിവ്യ രൂപം 
ഒരു നേരമെങ്കിലും കേള്‍ക്കാതെ വയ്യ നിന്‍ 
മുരളി പൊഴിക്കുമാ ദിവ്യ ഗീതം.....

4 comments:

kmohantgv said...

ഒരു നല്ല പ്രാർത്ഥന! നെഞ്ചിലെ കൃഷ്ണഭക്തി വളരെ നല്ല ഒരു മുരളീഗാനാർച്ചനയായി വാക്കുകളിൽ നിറഞ്ഞു. അഭിനന്ദനങ്ങൾ!

ajith said...

മുരളി പൊഴിക്കുമാ ദിവ്യഗീതം...

ശ്രീ.. said...

വിലയേറിയ അഭിപ്രായത്തിന് നന്ദി മാഷേ @ മോഹന്‍....

ശ്രീ.. said...

വിലയേറിയ അഭിപ്രായത്തിന് നന്ദി മാഷേ @ അജിത്‌....