Sunday, September 29, 2013

ഞാനും...നീയും...
                                                                                                         (ഫോട്ടോ ഗൂഗിള്‍)



ഞാനെന്ന മൌനത്തിന്‍ ഭാഷയെ 
നീ നിന്‍റെ വാചാലത കൊണ്ട് കീഴടക്കി 
ഞാനെന്ന വര്‍ണ്ണ പ്രപഞ്ചത്തെ
നീ നിന്‍റെ കാന്‍വാസില്‍ കോറിയിട്ടു
ഞാനെന്ന മയില്‍ പീലിയെ
നീ നിന്‍റെ പുസ്തക താളില്‍ ഒളിച്ചു വെച്ചു
ഞാനെന്ന പ്രകാശത്തിന്‍ ജ്വാലയെ
നീ നിന്‍റെ മനസിന്‍റെ പെട്ടകത്തില്‍ അടച്ചു വെച്ചു..

ഞാനെന്ന സംഗീതത്തിന്‍ ഭാഷ
നിന്‍റെ മുരളി ഗാനത്തില്‍ ലയിച്ചുചേര്‍ന്നു
ഞാനെന്ന മന്ദ മാരുതനെ 
നീ സ്നേഹത്തോടെ പുല്‍കി തലോടി 
ഞാനെന്ന മഴമേഘത്തെ
നീ ആവേശത്തോടെ സ്വീകരിച്ചു
ഞാനെന്ന മഴനീര്‍ തുള്ളിയെ 
നീ നിന്‍റെ കൈ കുമ്പിളില്‍ നിറച്ചുവെച്ചു 
ഞാനെന്ന കടലാസ് തോണിയെ 
നീ നിന്‍റെ പാശം കൊണ്ട് കെട്ടിയിട്ടു..

ഞാനെന്ന  പ്രകൃതിയെ
നീ നിന്‍റെ കഠാര കൊണ്ട് കുത്തി നോവിച്ചു 
ഞാനെന്ന പൂവിതളിനെ
നീ ചവിട്ടി കടന്ന് പോയി 
ഞാനെന്ന സ്നേഹത്തിന്‍ ഭാഷയെ 
നീ മനസിലാക്കാന്‍ ശ്രമിച്ചതേയില്ല....



4 comments:

പകലോൻ said...

nice!!!

ajith said...

കൊള്ളാം.
ആ തീപ്പെട്ടിക്കൂട് മാത്രം ചേര്‍ച്ചയില്ലാത്തൊരു വാക്കുപോലെ!

ശ്രീ.. said...

വിലയേറിയ അഭിപ്രായത്തിന് നന്ദി @ പകലോന്‍

ശ്രീ.. said...

ഒരു ചേര്‍ച്ചക്കുറവ് തോന്നിയിരുന്നു. തിരുത്താം മാഷേ. വിലയേറിയ അഭിപ്രായത്തിന് നന്ദി @ അജിത്‌