യാത്ര....
(ഫോട്ടോ ഗൂഗിള്‍)
എന്തിന് നീയെന്നെ വാതില്‍ പഴുതിലൂടെ
ഒളിഞ്ഞ് നോക്കി ചിരിക്കുന്നു വെറുതെ
എത്രയോ നാളായി ആരും കടന്ന് വരാത്ത
തൈലത്തിന്റെറ ഗന്ധമുള്ള, ഇരുണ്ട മുറിയിലെ
കിടക്കയില്‍ കിടന്ന് നിന്നെ പ്രതീക്ഷിക്കുന്നു
എന്നടുതേക്ക് വരാന്‍ എന്തേ മടിക്കുന്നു നീയും
നിന്റെ തണുപ്പ് പടര്‍ന്നിറങ്ങിയ
എന്റെ ദേഹവുമായി
നിന്റെ കാല്പാടുകളെ പിന്തുടര്ന്ന്
അനന്തമായനിന്റെ ലോകത്തിലേക്ക് വരാന്‍
എത്രയോ നാളായി കൊതിക്കുന്നു ഞാനും
എന്നിട്ടും നീയെന്തേ എന്നെ കാണാതെ
എന്നില്‍ നിന്നും അകന്ന് പോകുന്നു
വെള്ളപുതച്ച, ചലനമറ്റ എന്നെ നോക്കി
നീ പൊട്ടിച്ചിരിക്കെ, അഗ്നിനാളത്തില്‍
കത്തിയമര്‍ന്ന്, ദേഹി ദേഹത്തെ വെടിഞ്ഞ്
ശാപമോക്ഷം നേടി, എല്ലാം മറന്നൊരു യാത്ര
സുഖകരമായൊരു ശുഭ യാത്ര......
(ഫോട്ടോ ഗൂഗിള്‍)
എന്തിന് നീയെന്നെ വാതില്‍ പഴുതിലൂടെ
ഒളിഞ്ഞ് നോക്കി ചിരിക്കുന്നു വെറുതെ
എത്രയോ നാളായി ആരും കടന്ന് വരാത്ത
തൈലത്തിന്റെറ ഗന്ധമുള്ള, ഇരുണ്ട മുറിയിലെ
കിടക്കയില്‍ കിടന്ന് നിന്നെ പ്രതീക്ഷിക്കുന്നു
എന്നടുതേക്ക് വരാന്‍ എന്തേ മടിക്കുന്നു നീയും
നിന്റെ തണുപ്പ് പടര്‍ന്നിറങ്ങിയ
എന്റെ ദേഹവുമായി
നിന്റെ കാല്പാടുകളെ പിന്തുടര്ന്ന്
അനന്തമായനിന്റെ ലോകത്തിലേക്ക് വരാന്‍
എത്രയോ നാളായി കൊതിക്കുന്നു ഞാനും
എന്നിട്ടും നീയെന്തേ എന്നെ കാണാതെ
എന്നില്‍ നിന്നും അകന്ന് പോകുന്നു
വെള്ളപുതച്ച, ചലനമറ്റ എന്നെ നോക്കി
നീ പൊട്ടിച്ചിരിക്കെ, അഗ്നിനാളത്തില്‍
കത്തിയമര്‍ന്ന്, ദേഹി ദേഹത്തെ വെടിഞ്ഞ്
ശാപമോക്ഷം നേടി, എല്ലാം മറന്നൊരു യാത്ര
സുഖകരമായൊരു ശുഭ യാത്ര......
2 comments:
സമയമാകട്ടെ!
ഹ..ഹ.. മാഷേ. മരണവും നമ്മുടെ സഹയാത്രികന് തന്നെ അല്ലെ. വിലയേറിയ അഭിപ്രായത്തിന് നന്ദി @ അജിത് ...
Post a Comment