സര്‍വ്വം സഹയായ സ്ത്രീ ഇന്ന് അവളുടെ
മാനം കാക്കാനായി തെരുവില്‍ പോരാടുന്നു
സ്ത്രീ അമ്മയാണ്, ദേവിയാണെന്ന് പുറമേ
വാഴ്ത്തുന്നവര്‍ പോലും നിര്‍ലെജ്ജമായ് വില
പേശുന്നതും അവര്‍ തന് മാനത്തിന്
വാഴ്ത്തുന്നവര്‍ പോലും നിര്‍ലെജ്ജമായ് വില
പേശുന്നതും അവര്‍ തന് മാനത്തിന്
സ്ത്രീയെ വില്പന ചരക്കായി കണ്ടിരുന്ന കാലം
ഏറെ കഴിഞ്ഞിട്ടും സ്വന്തം രക്ഷക്കായി
ഇന്നും അവള് തെരുവില്‍ പോരാടുന്നു...
സമരം നടത്തിയും, മുറവിളി കൂട്ടിയും കാക്കേണ്ടതോ
സ്ത്രീയുടെ മാനം,നമുക്ക് കിട്ടില്ലിവിടെ നീതി
നമ്മുടെ സുരക്ഷക്കായി നമുക്ക് തന്നെ ശ്രമിക്കാം
മാന്യമായി വസ്ത്രം ധരിച്ച്, മേനി മുഴുവന്‍ മറയ്ക്കാം
പിഞ്ചു പെണ്മക്കളെ കരുതലോടെ സൂക്ഷിക്കാം...
അമ്മ, പെങ്ങന്മാരെ തിരിച്ചറിയാത്ത
കാമ വെറി പൂണ്ട ചെന്നായ്ക്കള്‍ക്കെതിരെ,
സ്ത്രീയായ ഭൂമി ദേവിയുടെ വിരിമാറില്‍
സ്ത്രീകള്‍ക്കെതിരായ അനീതിക്കെതിരെ പൊരുതാം
നമുക്ക് ഒറ്റ കെട്ടായി, നേരിടാം മുന്‍ വിധിയോടെ,
ഭയപ്പെടാതെ ഈ ഭൂവില്‍ ഞങ്ങളും
ജീവിച്ചോട്ടെ ശിഷ്ട കാലം ................
4 comments:
കോടാലിക്കൈകളേയും തിരിച്ചറിയണം
സ്ത്രീ സമരങ്ങള്‍!
ശരിയാണ് മാഷേ. നന്ദി @ അജിത്
എത്ര സമരങ്ങള്‍ നടത്തിയാലും, സ്ത്രീകള്ക്കെതിരിയുള്ള അതിക്രമങ്ങള്‍ കൂടികൊണ്ടിരിക്കുകയെ ഉള്ളു. നന്ദി @ രാജീവ്....
Post a Comment