Tuesday, January 28, 2014

ഇനിയുമുണ്ടൊരു ജന്മമെങ്കില്‍....
                                                                                                                   (ഫോട്ടോ ഗൂഗിള്‍)




തറവാടിന്‍ മുറ്റത്തൊരു തുളസി തറയുണ്ട് 
കോലായിലെ ചാരു കസേരയിലിരുന്ന്
മുറുക്കി തുപ്പുന്ന എന്‍ മുത്തശ്ശനുണ്ട്
രാമനാമം ജപിക്കുന്ന എന്‍ മുത്തശ്ശിയുണ്ട് 
പറമ്പില്‍ പണി കഴിഞ്ഞ് ക്ഷീണിച്ച് കൈയ്യില്‍
മണ്‍വെട്ടിയുമായി വരുന്ന എന്‍ അച്ഛനുണ്ട്‌
ഉണ്ണികുട്ടനെ മടിയിലിരുത്തി താലോലിക്കുന്ന 
എന്‍ അമ്മയുണ്ട്‌ 
സന്ധ്യാദീപം തെളിയിക്കുന്ന കുഞ്ഞേട്ടത്തിയുണ്ട് 

കഥകള്‍ കേള്‍ക്കാനായി മുത്തശ്ശിക്കരികില്‍ 
കാതോര്‍ത്തിരിക്കുന്ന ഞാനും, കുഞ്ഞേട്ടത്തിയും
എന്‍ ഉണ്ണി കുട്ടനും 
തുമ്പിയെ പിടിക്കാന്‍ പറമ്പില്‍ ഓടുന്ന ഉണ്ണികുട്ടനും
ഞാനും, ഓല തന്‍ തുമ്പില്‍ ഊഞ്ഞാലാടുന്ന 
എന്‍ കുഞ്ഞേട്ടത്തിയും

ഓണമായാല്‍ പറമ്പിലെ മാവില്‍ ഊഞ്ഞാലിടണം
കുടമിട്ട്  മുകളില്‍ പോയി, ഇല അടത്ത് 
ഉണ്ണി കുട്ടന് നല്‍കണം, ആ മുഖത്തെ സന്തോഷം 
കണ്ട് മതി മറന്ന് ചിരിക്കണം, അത്തപ്പൂക്കളമിടാന്‍ 
കുഞ്ഞേട്ടത്തിക്ക് പൂക്കളിറുത്തു കൊടുക്കണം 
അമ്മയുടെ  ഓണപലഹാരങ്ങള്‍ കഴിച്ച്
ഓണ കോടിയുടുത്ത്, ഓണ സദ്യ ഉണ്ണണം 

ദേവി തന്‍ നടയില്‍ ദീപാരാധന തൊഴണം 
മീന ഭരണി ഉത്സവത്തിന് അച്ഛനോടൊപ്പം 
കച ദേവയാനി ചരിതം കാണണം 
വളയും, മാലയും, പൊട്ടും വാങ്ങണം 
ചില്ലറകള്‍ സമ്പാദിക്കാനായി  കായി കുടുക്ക 
വാങ്ങണം, കൂട്ടുകാരോടൊത്ത് കളിച്ച് നടക്കണം 

എന്നും കാണാന്‍ ആഗ്രഹിക്കുന്ന എന്‍റെ 
സ്വപ്നത്തിലെ തറവാട് 
എല്ലാം മനോഹരമായൊരു വര്‍ണ്ണ സ്വപ്നം 
മാത്രം...............


2 comments:

ajith said...

മനോഹരമായൊരു സങ്കല്പലോകമാണല്ലോ കവിതയില്‍
സെലക്റ്റ് ചെയ്ത ഫോട്ടോയും അതിസുന്ദരം

ശ്രീ.. said...

അതെ മാഷേ ഈ ജന്മത്തില്‍ എനിക്ക് കിട്ടാതെ പോയ എന്‍റെ സങ്കല്പത്തിലെ തറവാട് . അടുത്ത ജന്മത്തിലെങ്കിലും.....ഒരു പ്രതീക്ഷ മാത്രം... നന്ദി @ അജിത്....