Tuesday, February 11, 2014

ദുഃഖം....
                                                                                                            (ഫോട്ടോ ഗൂഗിള്‍)




ദുഃഖങ്ങള്‍ക്കിന്നു ഞാന്‍ അവധി കൊടുത്തു 
എന്നില്‍ നിന്ന് അകലാന്‍ മടിച്ച്
എന്നെ നോക്കിയവര്‍ പൊട്ടിചിരിച്ചു
ആ പൊട്ടിച്ചിരി വേദനയാര്‍ന്ന സംഗീതമായി
എന്നില്‍ പ്രതിധ്വനിച്ചു
പലയാവര്‍ത്തി കേട്ട് ഞാന്‍ അവരെനിക്കേകിയ
സംഗീതത്തെ ആസ്വദിച്ചു 
നേര്‍ത്ത ഗസലിന്റെറ ഈണമായി ആ സംഗീതം 
എന്നില്‍ അലിഞ്ഞു ചേര്‍ന്നു 
ആ സ്നേഹത്തിന്‍ സംഗീതം മഞ്ഞു മഴയായി 
പെയ്യ്തിറങ്ങി, എന്‍റെ ദുഖങ്ങളെ തുടച്ചു നീക്കി 
ആ സംഗീതത്തെ ഞാനെന്‍റെ നെഞ്ചോട്
ചേര്‍ത്ത് വെച്ചു 
സുഖ, ദുഃഖങ്ങള്‍ നിറഞ്ഞതാണി ജീവിതം
എന്നവര്‍ എന്നെ പഠിപ്പിച്ചു
വെറുക്കില്ല ഞാനെന്‍റെ ദുഖങ്ങളെ , 
ദുഃഖങ്ങള്‍ക്കിടയിലും അവര്‍ എനിക്കേകിയ 
സന്തോഷങ്ങളെ മറക്കുവതെങ്ങനെ......



8 comments:

പുനര്‍ജനി said...

ദു:ഖങ്ങള്‍ അറിഞ്ഞാലേ സന്തോഷത്തിന്‍റെ വിലയറിയൂ...:)
ഇരുട്ടറിഞ്ഞാലേ വെളിച്ചത്തിന്‍റെ വിലയറിയൂ...:)

ajith said...

ദുഃഖം അവധിയെടുക്കാറില്ല

Rajeev Elanthoor said...

ആശംസകള്‍

ശ്രീ.. said...

ശരിയാണ് പുനര്‍ജനി..നന്ദി

ശ്രീ.. said...

ഹ..ഹ...അതെ അവര്‍ക്ക് അവധി വേണ്ടെന്നാ പറഞ്ഞത്..നന്ദി മാഷേ @ അജിത്

ശ്രീ.. said...

നന്ദി രാജീവ്‌...

Harinath said...

ദുഃഖങ്ങള്‍ക്കിടയിലും അവര്‍ എനിക്കേകിയ
സന്തോഷങ്ങളെ മറക്കുവതെങ്ങനെ...

ശ്രീ.. said...

നന്ദി ഹരി, വന്നതിനും അഭിപ്രായം അറിയിച്ചതിനും @ ഹരിനാഥ്....