ഒരു പേരില്‍ എന്തിരിക്കുന്നുയെന്ന ഷേക്‌സ്പിയറിന്റെ പ്രസിദ്ധമായ വാചകത്തെ മനസ്സില്‍ ഓര്‍ത്ത് കൊണ്ട് തന്നെ പറയട്ടെ, എന്‍റെ പേര് ശ്രീജയ, എനിക്ക് ഒത്തിരി ഇഷ്ടമാണ്. അമ്മ പറയാറുണ്ട്, എനിക്ക് ഈ പേര് തന്നത് എന്‍റെ മാമന്‍, അമ്മയുടെ സഹോദരനാണെന്ന്. ഒരു പാട് സ്നേഹവും,കൈ നിറയെ ചോക്ലേറ്റും, പാവകളും, ഉടുപ്പുകളുമായി എന്നെ കാണാന്‍ വന്നിരുന്ന എന്‍റെ മാമന്‍. ഒരിക്കല്‍ യാത്രാമൊഴി പോലും ചൊല്ലാതെ, നിറമുള്ള ഓര്‍മ്മകള്‍ നല്‍കി എന്നില്‍ നിന്ന് പറന്ന് അകന്നു. പുതു വര്‍ഷത്തിലെ ആദ്യത്തെ പോസ്റ്റിങ്ങ്, മരിക്കാത്ത ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു....
എന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ചത് നീയാണ്
ഒരു നാള്‍ യാത്രാമൊഴി ചൊല്ലാതെ
ഒരു പിടി ചാരമായ്, കടലില്‍ അലിഞ്ഞു ചേര്‍ന്ന്
ബലിക്കാക്കകള്‍ നിന്‍റെ ബലിചോറ് ഉണ്ണുന്നത്
കണ്ണീരോടെ നോക്കി നില്‍ക്കുമ്പോഴും
തിരമാലയില്‍ തീരത്തടിഞ്ഞ ശംഖില്‍
നിന്റെ പേര് ഞാന്‍ വായിച്ചെടുത്തു....
നീ തന്ന തിളങ്ങുന്ന ഉടുപ്പുകളും
വര്‍ണ്ണ കടലാസ്സില്‍ പൊതിഞ്ഞ മിഠായിയും
ഇന്നും കൊതിയോടെ ഓര്‍ത്തിടുന്നു
നിന്റെ സ്നേഹത്തെ വര്‍ണ്ണിക്കാന്‍
വാക്കുകള്‍ ഇല്ല എനിക്ക്
നിന്റെ മായാത്ത ചിരിയും,ചൊല്ലാതെ
പോയ വാക്കുകളും, ഇന്നും നിന്‍
മരിക്കാത്ത ഓര്‍മ്മകള്‍ മാത്രം....
ചുമരിലെ ചിത്രത്തിലിരുന്ന് നീ പുഞ്ചിരിക്കുമ്പോഴും
ഫീനിക്സ് പക്ഷിയെ പോലെ നീ ഉയിര്‍ത്ത്
എഴുന്നേല്‍ക്കുമെന്ന പ്രതീഷയോടെ എന്നും....
എന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ചത് നീയാണ്
ഒരു നാള്‍ യാത്രാമൊഴി ചൊല്ലാതെ
ഒരു പിടി ചാരമായ്, കടലില്‍ അലിഞ്ഞു ചേര്‍ന്ന്
ബലിക്കാക്കകള്‍ നിന്‍റെ ബലിചോറ് ഉണ്ണുന്നത്
കണ്ണീരോടെ നോക്കി നില്‍ക്കുമ്പോഴും
തിരമാലയില്‍ തീരത്തടിഞ്ഞ ശംഖില്‍
നിന്റെ പേര് ഞാന്‍ വായിച്ചെടുത്തു....
നീ തന്ന തിളങ്ങുന്ന ഉടുപ്പുകളും
വര്‍ണ്ണ കടലാസ്സില്‍ പൊതിഞ്ഞ മിഠായിയും
ഇന്നും കൊതിയോടെ ഓര്‍ത്തിടുന്നു
നിന്റെ സ്നേഹത്തെ വര്‍ണ്ണിക്കാന്‍
വാക്കുകള്‍ ഇല്ല എനിക്ക്
നിന്റെ മായാത്ത ചിരിയും,ചൊല്ലാതെ
പോയ വാക്കുകളും, ഇന്നും നിന്‍
മരിക്കാത്ത ഓര്‍മ്മകള്‍ മാത്രം....
ചുമരിലെ ചിത്രത്തിലിരുന്ന് നീ പുഞ്ചിരിക്കുമ്പോഴും
ഫീനിക്സ് പക്ഷിയെ പോലെ നീ ഉയിര്‍ത്ത്
എഴുന്നേല്‍ക്കുമെന്ന പ്രതീഷയോടെ എന്നും....
4 comments:
മരിക്കാത്ത സ്മരണകൾ
പുതുവര്‍ഷത്തിലെ മാഷിന്റെ ആദ്യത്തെ കമ്മന്റ്.ഒത്തിരി സന്തോഷം,നന്ദി മാഷേ @ ajith.....
എന്നെന്നും.....
ഇവിടെ വന്ന് അഭിപ്രായം അറിയിച്ചതിന് നന്ദി, സന്തോഷം @ രാജീവ്
Post a Comment