ഞാനൊരു മുഖം മൂടി എടുത്തണിഞ്ഞു
സ്നേഹത്തിന്റെ,വാത്സല്യത്തിന്റെ,
സന്തോഷത്തിന്റെ, ചിരിയുടെ
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും
കാലമെനിക്കൊരു മുഖം മൂടി നല്‍കി
അമ്മയുടെ ഉദരത്തില്‍ ജനിച്ച്
മനുഷ്യന്‍റെ മുഖം മൂടിയണിഞ്ഞു
ഈ ഭൂമിയില്‍ പിറന്ന് വീണ്
ജീവിതത്തിന്‍റെ മുഖം മൂടിയണിഞ്ഞു
മാതാപിതാക്കളുടെ ഓമന പൈതലായി
മകളുടെ മുഖം മൂടിയണിഞ്ഞു
ഏട്ടന്‍മാരുടെ കുഞ്ഞനിയത്തിയായി
സാഹോദര്യത്തിന്‍റെ മുഖം മൂടിയണിഞ്ഞു
ഏട്ടന്‍മാരുടെ കുഞ്ഞനിയത്തിയായി
സാഹോദര്യത്തിന്‍റെ മുഖം മൂടിയണിഞ്ഞു
കൂട്ടുകാരോടൊത്ത് കളിച്ച് നടന്ന്
ബാല്യകാല സഖിയുടെ മുഖം മൂടിയണിഞ്ഞു
വിദ്യാലയങ്ങളില്‍ ഗുരുക്കന്മാരുടെ
പ്രിയ ശിഷ്യയുടെ മുഖം മൂടിയണിഞ്ഞു
സഹ ജീവികളെ സ്നേഹിച്ച്
മാനുഷികതയുടെ മുഖം മൂടിയണിഞ്ഞു
കൌമാരത്തില്‍ സ്വപ്നം കാണുന്ന
കാമുകിയുടെ മുഖം മൂടിയണിഞ്ഞു
സീമന്ത രേഖയില്‍ കുങ്കുമം ചാര്‍ത്തി
സന്തോഷത്തിന്‍റെ മുഖം മൂടിയണിഞ്ഞു
ഭര്‍ത്താവിന്‍റെ സ്നേഹമുള്ള ഭാര്യയായി
സ്നേഹത്തിന്‍റെ മുഖം മൂടിയണിഞ്ഞു
മകളുടെ വാത്സല്യനിധിയായ അമ്മയായി
വാത്സല്യത്തിന്‍റെ മുഖം മൂടിയണിഞ്ഞു
ദുഃഖങ്ങള്‍ക്കിടയിലും, മായാത്ത-
ചിരിയുടെ മുഖം മൂടിയണിഞ്ഞു
ചിരിക്കാന്‍ മറന്ന് പോയ മുഖം മൂടിയെ
കാലം പോലും ശ്രദ്ധിച്ചതില്ല......
2 comments:
മുഖം മൂടിക്കുള്ളിൽ ഒരു യഥാർത്ഥമുണ്ടല്ലോ
യാഥാര്‍ത്ഥ്യത്തിന്‍റെ മുഖംമൂടി അല്ലെ മാഷേ നമ്മളൊക്കെ അണിയുന്നത്.നമ്മള്‍ സ്നേഹിക്കുന്നവരുടെ മുന്നില്‍,അതിനല്ലേ നമുക്ക് കഴിയൂ...വിലയേറിയ അഭിപ്രായത്തിന് നന്ദി മാഷേ....സന്തോഷം :)
Post a Comment