Monday, November 13, 2017

നന്ദി...നന്ദി..നന്ദി 💖





എന്‍റെ ബ്ലോഗ്‌ തുടങ്ങിയിട്ട്, അഞ്ച് വര്‍ഷം കഴിയുന്നു.മനസ്സില്‍  തോന്നുന്നത് ഒരു വരിയായാല്‍ പോലും , അത് ഇവിടെ എഴുതി  കഴിഞ്ഞാല്‍, ഒരു പുസ്തകം പബ്ലിഷ്  ചെയ്യുന്നത് പോലെയുള്ള സന്തോഷം  തന്നെയാണ്. കൂട്ടുകാരുടെ സഹകരണം തന്നെയാണ് ഈ ഉദ്യമത്തില്‍ ഞാന്‍ വിജയിക്കാന്‍ കാരണവും. എനിക്ക് തന്ന പ്രോത്സാഹനത്തിനും സഹകരണത്തിനും, എല്ലാ കൂട്ടുകാര്‍ക്കും ഒത്തിരി ഒത്തിരി  നന്ദി. 

ബ്ലോഗ്ഗിന്‍റെ ആദ്യം മുതല്‍  എനിക്ക്  കട്ട  സപ്പോര്‍ട്ട്  നല്‍കിയ അജിത്‌ മാഷിനെ ഈ  അവസരത്തില്‍  സ്നേഹപൂര്‍വം  സ്മരിക്കുന്നു. കുറച്ചു  നാളായി  മാഷിനെ ഇങ്ങോട്ടൊക്കെ  കണ്ടിട്ട്. ഇവിടെ വരുന്ന നിങ്ങളില്‍ ആര്‍ക്കെങ്കിലും   അജിത്‌ മാഷിനെ  കുറിച്ച്  എന്തെങ്കിലും വിവരമുണ്ടെങ്കില്‍  ദയവുചെയ്ത്  എന്നെ  ഒന്ന്  അറിയിക്കുമല്ലോ ....

2 comments:

സുധി അറയ്ക്കൽ said...

അജിത്തേട്ടൻ എന്റെ അടുത്ത നാട്ടുകാരൻ ആണു.അദ്ദേഹം ഇപ്പോൾ ബ്ലോഗുകളിൽ പോകാറില്ല.ഫേസ്ബുക്കിൽ ഇടയ്ക്കിടെ മിന്നിമറഞ്ഞു പോകാറുണ്ട്‌.അദ്ദേഹത്തിന്റെ കമന്റ്‌ ഇല്ലാത്ത ഒരു പോസ്റ്റ്‌ ചിന്തിയ്ക്കാൻ പോലുമാകുന്നില്ല അല്ലേ???

ശ്രീ.. said...

വളരെ സന്തോഷം അജിത്‌ മാഷിന്റെ വിവരം അറിയാന്‍ കഴിഞ്ഞല്ലോ.ഇവിടെ ഇങ്ങനെ എഴുതുമ്പോ ഒരു നേരിയ പ്രതീക്ഷ ഉണ്ടായിരുന്നു, മാഷിന്റെ എന്തേലും വിവരം കിട്ടുമെന്ന്.എന്താ പറയുക ഞാന്‍ എഴുത്തുകാരിയൊന്നുമല്ല.പക്ഷെ മനസില്‍ തോന്നുന്നത് ഇവിടെ കുറിക്കാന്‍ തുടങ്ങിയ സമയം മുതല്‍ അജിത്‌ മാഷ്‌ നല്‍കിയ പ്രോത്സാഹനം, അതാണ്‌ വീണ്ടും എഴുതാന്‍ പ്രേരിപ്പിച്ചതും.ഒരു പോസ്റ്റ്‌ ഇട്ടാല്‍ മാഷിന്റെ ഒരു കമന്റ്സ് അതില്‍ നിന്ന് കിട്ടുന്ന ഒരു എനര്‍ജി,ഒത്തിരി നാളായി നഷ്ടമായിട്ട് :( എന്നാലും മാഷ്‌ സുഖമായിരിക്കുന്നു എന്നറിഞ്ഞല്ലോ, സന്തോഷം :) ഒത്തിരി നന്ദി...........