ലക്ഷ്മിയെ ഞാന്‍ കാണുന്നത് ഒരു സര്‍കസ് കൂടാരത്തില്‍ വെച്ചാണ്. ഈ അവധികാലത്ത് നാട്ടില്‍ പോയപ്പോ മോളുടെ കൂടെ നമ്മുടെ നാട്ടില്‍ വന്ന ഒരു സര്‍കസ് കാണേണ്ടി വന്നു. ലക്ഷ്മി, പത്തു വയസു പ്രായം തോന്നിക്കുന്ന മെലിഞ്ഞു വെളുത്ത ഒരു പെണ്‍കുട്ടി. അവളുടെ അഭ്യാസ പ്രകടനം ആയിരുന്നു ആദ്യ ഇനം. മുഖത്ത് ഒരു സംതോഷവും ഇല്ലാതെ തികച്ചും നിര്‍വികാരയായി അവള്‍ കാണികളെ കൈ കൂപ്പി സ്വാഗതം ചെയ്യ്തു. അവളുടെ അഭ്യാസ പ്രകടനങ്ങള്‍ നെഞ്ഞിടിപ്പോടെ എനിക്കു കണ്ടിരിക്കേണ്ടി വന്നു. കാണികളുടെ കൈ അടി കിട്ടിയിട്ടും അവളുടെ മുഖത്ത് ആ പഴയ ഭാവം തന്നെ. ആര്‍ക്കൊക്കെയോ വേണ്ടി കഷ്ട പെടുന്ന അവളുടെ ബാല്യം, ഇത് പോലെ എത്രയോ കഷ്ടപാടുകള്‍ അനുഭവിക്കുന്ന ബാല്യങ്ങള്‍ . ഒരു നേരത്തെ ആഹാരം പോലും ഇല്ലാതെ, മാറി ഉടുക്കാന്‍ വസ്ത്രങ്ങള്‍ ഇല്ലാതെ, സ്കൂളില്‍ പോകാന്‍ ആകാതെ, ആരോരും ഇലാതെ അനാഥാലയങ്ങളില്‍ അകപെടുന്ന എത്രയോ കുരുന്നുകള്‍ നമ്മുടെ നാട്ടിലുണ്ട് . എല്ലാ കൊച്ചു കൂട്ടുകാര്‍ക്കും സ്നേഹം നിറഞ്ഞ ശിശുദിനാശംസകള്‍ .....
No comments:
Post a Comment