കുട്ടികാലത്തെ ഓര്‍മ്മകള്‍ എന്നും വിലപെട്ടതാണ് . ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹരങ്ങളായ എത്രയോ ഓര്‍മ്മകള്‍
ഒരിക്കലും തിരിച്ചു കിട്ടാത്ത
മനോഹരമായ ബാല്യകാലം
അമ്മയോട് ചിണുങ്ങി
അച്ഛനോട് പരിഭവങ്ങള്‍ പറഞ്ഞ്
നടന്നിരുന്ന വര്‍ണാഭമായ ബാല്യകാലം
കൂട്ടുകാരോടൊത്ത് മണ്ണപ്പം ചുട്ടു്
കണ്ണുപൊത്തി കളിച്ചു്
തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചിരുന്ന
കുസൃതി നിറഞ്ഞ ബാല്യകാലം
അസുഖം നടിച്ചു സ്കൂളില്‍ പോകാന്‍ മടിച്ചിരുന്ന
അധ്യാപകരുടെ ചൂരല്‍ കഷായം പേടിച്ചിരുന്ന
മനോഹരമായ ബാല്യകാലം
സ്കൂള്‍ സഞ്ചി വലിചെറിഞ്ഞു കൂട്ടുകാരോടൊത്ത്
തമാശകള്‍ പറഞ്ഞു പൊട്ടി ചിരിച്ചിരുന്ന
നാരങ്ങ മിഠായി തിനാന്‍ കൊതിച്ചിരുന്ന
വര്‍ണാഭമായ ബാല്യകാലം
മഴയത്ത് ചെളി വെള്ളത്തില്‍
വഞ്ചി തുഴഞ്ഞു കളിച്ചു രസിച്ചിരുന്ന
ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യകാലം
നിഷ്കളങ്കമായ ആ ബാല്യകാലത്തേക്ക്
മനസുകൊണ്ടൊരു മടക്ക യാത്ര
No comments:
Post a Comment