Monday, November 5, 2012

സ്വപ്നങ്ങള്‍ മനസിനെ വേദനിപ്പിക്കാറുണ്ട് . എങ്കിലും ആഗ്രഹങ്ങള്‍ക്ക് വര്‍ണ്ണചിറകുകള്‍ വെയ്യ്ക്കുന്നത് ചില സ്വപ്നങ്ങളിലാണ്‌ . നഷ്ടങ്ങളില്ലാത്ത വര്‍ണാഭമായ സ്വപ്നങ്ങളാണ് നമ്മളെല്ലാം ആഗ്രഹിക്കുന്നത് .


വര്‍ണ്ണചിറകുള്ള  സ്വപ്‌നങ്ങള്‍ കാണാന്‍ 
എന്നും കൊതിക്കുന്നു മനം 
നിറമില്ലാതിരുന്ന സ്വപ്നങ്ങളില്‍ 
വര്‍ണ്ണങ്ങള്‍ വാരി വിതറി 
മനോഹരമായ മാരിവില്ലിന്‍ 
ഏഴ് നിറങ്ങളായി ഒഴുകിയെത്തി
ഒരു നിമിഷം എല്ലാം മറന്ന്
ഒരു  കൊച്ചു കുട്ടിയെ പോലെ 
ആ വര്‍ണ്ണങ്ങളില്‍ പാറി പറന്ന്
ആനന്ദത്തോടെ കളിച്ച് രസിച്ച്
തെല്ലിട കണ്ണൊന്നു ചിമ്മിയാല്‍ 
വീണ്ടും നിറമില്ലാത്ത കുറേ 
സ്വപ്നങ്ങള്‍ മാത്രം ബാക്കി....

No comments: