Saturday, December 29, 2012



സഹോദരിക്ക് ആദരാഞ്ജലികള്‍




കുറച്ചു ദിവസം കൊണ്ട് വളരെ അധികം വേദന സഹിച്ചു അവള്‍ വിടവാങ്ങി. തന്നെ ആക്രമിക്കാന്‍ കാമ വെറി പൂണ്ട കിരാതന്മാര്‍ ഇല്ലാത്ത ഒരു ലോകത്തിലേക്ക്‌ . സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുന്ന നമ്മുടെ രാജ്യത്ത്, സംസ്കാര സമ്പന്നമായ നമ്മുടെ രാജ്യത്ത്  ഇത് പോലുള്ള അനീതികള്‍ കണ്ടാല്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല. ഇത് പോലൊരു കേസും ഇന്ന് വരെ  കണ്ടിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ആ പെണ്‍കുട്ടി എത്രമാത്രം വേദന സഹിചിട്ടുണ്ടാവണം. ഒരു പെണ്ണായി പിറന്നത്‌ കൊണ്ട് അവള്‍ക്കു അനുഭവിക്കേണ്ടി വന്ന യാതന. എന്തെല്ലാം സ്വപ്‌നങ്ങള്‍ ആയിരുന്നിട്ടുണ്ടാവണം അവള്‍ക്ക്, മാതാപിതാക്കള്‍ക്ക്.  നാല് ചെകുത്താന്മാര്‍ വിചാരിച്ചപ്പോ  ഒരു നിമിഷം കൊണ്ട് ആ  സ്വപ്നങ്ങള്‍ എല്ലാം തല്ലി ഉടയ്ക്കാന്‍ കഴിഞ്ഞു . തക്കതായ ശിക്ഷ തന്നെ ഈ നീചന്മാര്‍ക്ക് നല്‍കണം , മരണം തന്നെ വിധിക്കണം. ഇനി ഇത് പോലൊരു വിധി ഒരു പെണ്‍കുട്ടിക്കും ഉണ്ടാവാതിരിക്കട്ടെ. ഇനിയെങ്ങിലും ഇത്തരം നീചമായ പ്രവര്‍ത്തികള്‍ക്ക് എതിരെ ഭരണകൂടം തക്കതായ നടപടികള്‍ എടുക്കട്ടെ.

4 comments:

Philip Verghese 'Ariel' said...

ഒപ്പം
ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയല്ല്ലാതെ മറ്റൊന്നിനും നമുക്ക് കഴിയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ദുഃഖം
ഏതായാലും ഈ നരാധമന്മാര്‍ മാപ്പര്‍ഹിക്കുന്നില്ല ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷ അവര്‍ക്ക് കൊടുത്തിരിക്കണം, അതിനു സമ്മര്‍ദ്ദം ചെലുത്താന്‍ പ്രേതിക്ഷേദക്കാര്‍ക്ക് കഴിയും എന്ന് തന്നെ വിശ്വസിക്കാം.
ബ്ലോഗ്‌ പോസ്റ്റ്‌ അറിയിപ്പിന് നന്ദി എഴുതുക അറിയിക്കുക

ശ്രീ.. said...

വളരെ നന്ദി മാഷേ....

Muralee Mukundan , ബിലാത്തിപട്ടണം said...

ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോകുകയാണ്.
എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
ആയത് ശ്രീജയക്കടക്കം എല്ലാവര്‍ക്കും നന്മയുടെയും
സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്

സസ്നേഹം,

മുരളീമുകുന്ദൻ

ശ്രീ.. said...

വളരെ നന്ദി.താങ്ങള്‍ക്കും,കുടുംബത്തിനും സ്നേഹവും,സമാധാനവുംനിറഞ്ഞ ഒരു പുതു വര്ഷം ആശംസിക്കുന്നു....