ശാപം
(ഫോട്ടോ സുഹൃത്തിനോട് കടപ്പാട് - പ്രബലന്‍ കൊചാത്ത്)
ആ മനോഹര നയനങ്ങള്‍
അവള്‍ക്കെന്നുമൊരു ഭൂഷണം ആയിരുന്നു
എന്നിട്ടും എന്തോ അവള്‍
ആ കണ്ണുകളെ വെറുത്തിരുന്നു
സ്നേഹത്തോടെ അതിലും ആര്‍ത്തിയോടെ
അവളെ സമീപിച്ചിരുന്നവര്‍ പറഞ്ഞതും
എത്ര മനോഹരമായ കണ്ണുകള്‍
തുളുമ്പാന്‍ വിതുമ്പുന്ന ആ കണ്ണുകളെ
മറയ്ക്കാന്‍ പാട് പെടുന്ന അവളെ
തെല്ല് വേദനയോടെ ഞാന്‍ നോക്കി നിന്നു
രാത്രിയുടെ നിശബ്ദതയില്‍ ആ
മനോഹര നയനങ്ങളില്‍ നിന്നുതിര്‍ന്നു
വീണ ചുടു നീരും, വിറയാര്‍ന്ന
അവളുടെ ശബ്ദവും
ഇപ്പോഴും എന്‍റെ കാതില്‍
മുഴങ്ങി കൊണ്ടേ ഇരിക്കുന്നു
"ഈ കണ്ണുകളാണെന്റെറ ശാപം"......
(ഫോട്ടോ സുഹൃത്തിനോട് കടപ്പാട് - പ്രബലന്‍ കൊചാത്ത്)
ആ മനോഹര നയനങ്ങള്‍
അവള്‍ക്കെന്നുമൊരു ഭൂഷണം ആയിരുന്നു
എന്നിട്ടും എന്തോ അവള്‍
ആ കണ്ണുകളെ വെറുത്തിരുന്നു
സ്നേഹത്തോടെ അതിലും ആര്‍ത്തിയോടെ
അവളെ സമീപിച്ചിരുന്നവര്‍ പറഞ്ഞതും
എത്ര മനോഹരമായ കണ്ണുകള്‍
തുളുമ്പാന്‍ വിതുമ്പുന്ന ആ കണ്ണുകളെ
മറയ്ക്കാന്‍ പാട് പെടുന്ന അവളെ
തെല്ല് വേദനയോടെ ഞാന്‍ നോക്കി നിന്നു
രാത്രിയുടെ നിശബ്ദതയില്‍ ആ
മനോഹര നയനങ്ങളില്‍ നിന്നുതിര്‍ന്നു
വീണ ചുടു നീരും, വിറയാര്‍ന്ന
അവളുടെ ശബ്ദവും
ഇപ്പോഴും എന്‍റെ കാതില്‍
മുഴങ്ങി കൊണ്ടേ ഇരിക്കുന്നു
"ഈ കണ്ണുകളാണെന്റെറ ശാപം"......
2 comments:
കണ്ണുകള്‍ മാത്രം ശാപമാകുവതെങ്ങനെ?
തന്റെ സംകടം കൊണ്ട് അവള്‍ ആ കണ്ണുകളെ പഴിചാരിയെന്നു മാത്രം. വിലയേറിയ അഭിപ്രായത്തിന് നന്ദി മാഷേ @ അജിത്...
Post a Comment