Wednesday, April 24, 2013

യാത്രാമൊഴി
                                                                            (ഫോട്ടോ ഗൂഗിള്‍ പ്ളസ് )



യാത്രാമൊഴി ചൊല്ലി പിരിഞ്ഞതെന്തേ നീ 
എന്‍റെറ മിഴിനീര്‍ കാണാതെ പോയതെന്തെ

മൌനമായി എങ്ങോ മറഞ്ഞതെന്തേ നീ
എല്ലാം മറന്ന്  നീ പോയതെന്തേ

നീയെന്ന സ്നേഹത്തെ നെഞ്ചോടു ചേര്‍ത്ത് വെയ്യ്ക്കാം 
ഒരു പാട് സ്വപ്‌നങ്ങള്‍ നെയ്യ്ത് കൂട്ടാം 

ആ സ്വപ്നത്തില്‍ ഒടുവില്‍ നീ എത്തുമെങ്കില്‍
എല്ലാം മറന്ന് ഞാന്‍ കൂട്ടുകൂടാം 

പരിഭവം നമുക്കിനി പറഞ്ഞ് തീര്‍ക്കാം 
പിണങ്ങാതിനിയെന്നും കൂട്ടുകൂടാം ......



8 comments:

kmohantgv said...

ചിലപ്പോളൊക്കെ നമ്മൾ ഒരു പിൻവിളിയ്ക്കു കാതോർക്കും, ജീവിതത്തിൽ ഒരിക്കലെങ്കിലും. ... ഒരു പിൻവിളി ഞാൻ വിളിച്ചിരുന്നെങ്കിൽ എന്ന് മറുവശത്തും . ആത്മാംശം ഇല്ലാതെ ഒരു നിറകവിത ആകുകയുമില്ലല്ലൊ അല്ലെ!

ലളിത സുന്ദരം. അഭിനന്ദനം

ശ്രീ.. said...

വളരെ ശരിയാണ് മാഷേ. വിലയേറിയ അഭിപ്രായത്തിന് നന്ദി @ മോഹന്‍

ajith said...

പരിഭവമൊക്കെ പറഞ്ഞുതീര്‍ക്കാം


അങ്ങനെ വേണം മനുഷ്യര്‍

ശ്രീ.. said...

പരിഭവം പറഞ്ഞു തീര്‍ക്കാന്നു വിചാരിച്ചാലും.അത് കേള്‍ക്കാന്‍ പോലും ഇഷ്ടപെടാത്തവരും ഉണ്ടല്ലോ മാഷേ.വിലയേറിയ അഭിപ്രായത്തിന് നന്ദി @ അജിത് ...

പുനര്‍ജനി said...

ഇരുകൂട്ടരും പിന്‍വിളി പ്രതീക്ഷിച്ചിരുന്നിട്ടെന്തു കാര്യം? തിരിഞ്ഞു നോക്കിയാല്‍ ഒരുപക്ഷേ ഒരു പുഞ്ചിരിയില്‍ തീരാവുന്ന കാര്യമേയുണ്ടാവൂ...:)

ശ്രീ.. said...

ശരിയാണ്, ഒരു പുഞ്ചിരികൊണ്ട് എല്ലാ പിണക്കവും മാറാവുന്നതെ ഉള്ളു.വിലയേറിയ അഭിപ്രായത്തിന് നന്ദി @ പുനര്‍ജനി .....

SHAMSUDEEN THOPPIL said...

DEAR SREE പരിഭവം നമുക്കിനി പറഞ്ഞ് തീര്‍ക്കാം
പിണങ്ങാതിനിയെന്നും കൂട്ടുകൂടാം ......
സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻതോപ്പിൽ
www.hrdyam.blogspot.com

ശ്രീ.. said...

പിണങ്ങാതിനിയെന്നും കൂട്ടു കൂടാം.വിലയേറിയ അഭിപ്രായത്തിന് നന്ദി @ ഷംസുദീന്‍