Wednesday, May 1, 2013

ചിത്രം 
                                                                                    (ഫോട്ടോ ഗൂഗിള്‍ )


നിറം മങ്ങിയ ചിത്രത്തില്‍ 
ചിരിക്കുന്ന നിന്‍ മുഖം തേടി 
മങ്ങിയ ചിത്രത്തില്‍ നിന്ന് 
പുറത്ത് വരില്ലെന്ന വാശിയോടെ നീ 
എന്‍ ചിത്തത്തിലെന്നും  നിന്റെറ
 ചിരിക്കുന്ന മുഖം ഏഴു വര്‍ണ്ണങ്ങളായി 
കാറ്റത്ത്‌ ആടിയുലഞ്ഞ ചില്ലിട്ട 
ചിത്രത്തിലിരുന്നു നീ ഉറക്കെ ചിരിക്കെ 
നൊമ്പരമായി ആ ചിരി 
അട്ടഹാസമായി എന്നില്‍ പ്രതിധ്യനിച്ചു
എന്നിട്ടും നിന്‍ മായാത്ത ചിരി 
കാണാന്‍ കൊതിക്കെ 
നീ ചില്ലായി പൊട്ടി ചിതറി 
അഗ്നി നാളത്തില്‍ എരിന്ജമര്‍ന്ന്
ഒരു പിടി ചാരമായ്
കടലില്‍ അലിഞ്ഞ് ചേര്‍ന്ന് മായവേ 
ചില്ലിട്ട നിറമില്ലാത്ത നിന്‍ ചിത്രം 
സന്തോഷത്താല്‍ കാറ്റത്ത്‌ ആടിയുലയുന്നു
എന്നുമെന്‍ നൊമ്പരമായ് ......


6 comments:

kmohantgv said...

പഴകിയ ചില്ലിൽ, നിറം മങ്ങിയ ചായക്കൂട്ടിനാൽ , തകരുന്ന ചട്ടക്കൂടിൽ ഒരു ഭൂതകാല നിഴൽ മുഖം ചിലപ്പോൾ ചിരിയായും, ചിലപ്പോൾ അത് അട്ടഹാസമായും അടരുന്ന ഭാവനാ പ്രതിഭാസം. ചുളളിക്കാടിന്റെതുപോലെ എന്ന് പറയാവുന്ന ഒരു ചടുലത പേറുന്ന വാക്പ്രയോഗം . മികവിനു അഭിനന്ദനം

ajith said...

അമര്‍ത്തിത്തുടച്ചാല്‍ ഒരുപക്ഷെ തെളിയുമായിരിയ്ക്കും

ശ്രീ.. said...

വിലയേറിയ അഭിപ്രായത്തിന് നന്ദി മാഷേ @ മോഹന്‍ ...

ശ്രീ.. said...

അമര്‍ത്തി തുടച്ചു നോക്കാം മാഷേ. അലാവുദീന്റെ അത്ഭുദ വിളക്ക് പോലെ പുറത്ത് വന്നാലോ. വിലയേറിയ അഭിപ്രായത്തിന് നന്ദി മാഷേ @ അജിത്‌ .....

SHAMSUDEEN THOPPIL said...

DEAR SREE നിറം മങ്ങിയ ചിത്രത്തില്‍
ചിരിക്കുന്ന നിന്‍ മുഖം തേടി ഒരുപാട് അലഞ്ഞു ഞാൻ എന്റെ നിറമുള്ള സ്വപ്നങ്ങൾ ഉടയാതെ സൂക്ഷിക്കാൻ....
സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻതോപ്പിൽ

ശ്രീ.. said...

നിറമുള്ള സ്വപ്‌നങ്ങള്‍ തന്നെ ആണ് എന്നും നമുക്കൊക്കെ ഇഷ്ടം.വിലയേറിയ അഭിപ്രായത്തിന് നന്ദി& ഷംസുദീന്‍