സൗഹൃദം....
(ഫോട്ടോ അശ്വതി ദിപു)
സൗഹൃദത്തിന്റെറ ചില്ലയില്‍
ഒത്ത് ചേര്‍ന്ന് കളിച്ചു രസിക്കെ
നീ എനിക്കേകിയ ആഹ്ലാദത്തിന്‍
പൊട്ടിച്ചിരി പ്രതിധ്വനിയായി ഇന്നും
കാതില്‍ മുഴങ്ങുന്നു
ആ നല്ല നാളിന്റെറ മധുര സ്മരണകള്‍
മറക്കുവതെങ്ങനെ
ഒന്നിച്ചാ വിദ്യാലയ മുറ്റത്ത്, കൈ കോര്‍ത്ത്
കാതില്‍ കിന്നാരം ചൊല്ലി, നിന്നോടൊപ്പം
സൗഹൃദം പങ്കിട്ട നാളുകള്‍, എന്നുമൊരു
പൊന്‍ കിനാവായ് തെളിയുന്നു
നീ എനിക്കേകിയ സ്നേഹത്തിന്‍ മാധുര്യം
ഇന്നും ഞാനറിയാതെ ഓര്‍ത്തിടുന്നു
കുസൃതി നിറഞ്ഞ, പുഞ്ചിരി തൂകിയ നിന്‍ മുഖം
എന്നുമെന്‍ മനതാരില്‍ നിറഞ്ഞു നില്‍പ്പു
നീ എനിക്കേകിയ വാല്‍സല്യത്തിന്‍ അക്ഷരങ്ങള്‍
ഇന്നുമെന്‍ ഹൃദയ ചെപ്പില്‍ മയങ്ങിടുന്നു
വിടവാങ്ങി പിരിഞ്ഞോരാ നിമിഷങ്ങളില്‍
വേദനയോടെ മനസ്സ് മന്ത്രിച്ചത് ഇത്രമാത്രം
മറക്കില്ലൊരിക്കലും....മരണം വരെ.....
(ഫോട്ടോ അശ്വതി ദിപു)
സൗഹൃദത്തിന്റെറ ചില്ലയില്‍
ഒത്ത് ചേര്‍ന്ന് കളിച്ചു രസിക്കെ
നീ എനിക്കേകിയ ആഹ്ലാദത്തിന്‍
പൊട്ടിച്ചിരി പ്രതിധ്വനിയായി ഇന്നും
കാതില്‍ മുഴങ്ങുന്നു
ആ നല്ല നാളിന്റെറ മധുര സ്മരണകള്‍
മറക്കുവതെങ്ങനെ
ഒന്നിച്ചാ വിദ്യാലയ മുറ്റത്ത്, കൈ കോര്‍ത്ത്
കാതില്‍ കിന്നാരം ചൊല്ലി, നിന്നോടൊപ്പം
സൗഹൃദം പങ്കിട്ട നാളുകള്‍, എന്നുമൊരു
പൊന്‍ കിനാവായ് തെളിയുന്നു
നീ എനിക്കേകിയ സ്നേഹത്തിന്‍ മാധുര്യം
ഇന്നും ഞാനറിയാതെ ഓര്‍ത്തിടുന്നു
കുസൃതി നിറഞ്ഞ, പുഞ്ചിരി തൂകിയ നിന്‍ മുഖം
എന്നുമെന്‍ മനതാരില്‍ നിറഞ്ഞു നില്‍പ്പു
നീ എനിക്കേകിയ വാല്‍സല്യത്തിന്‍ അക്ഷരങ്ങള്‍
ഇന്നുമെന്‍ ഹൃദയ ചെപ്പില്‍ മയങ്ങിടുന്നു
വിടവാങ്ങി പിരിഞ്ഞോരാ നിമിഷങ്ങളില്‍
വേദനയോടെ മനസ്സ് മന്ത്രിച്ചത് ഇത്രമാത്രം
മറക്കില്ലൊരിക്കലും....മരണം വരെ.....
4 comments:
അശ്വതി ദീപു ഭംഗിയായി വരച്ചുവല്ലോ!
വിലയേറിയ അഭിപ്രായത്തിന് നന്ദി മാഷേ @ അജിത് ....
അശ്വതി നന്നായി വരച്ചു കേട്ടോ... മിടുക്കി. അഭിനന്ദനങ്ങൾ!
വിലയേറിയ അഭിപ്രായത്തിന് നന്ദി @ ഖാദിര്‍ ജി .....
Post a Comment