മെഡിക്കല്‍ എത്തിക്സ്...
മെഡിക്കല്‍ എത്തിക്സിനെ കുറിച്ച് എനിക്ക് വലിയ അറിവൊന്നുമില്ല. ഒന്നറിയാം ആതുര ശിശ്രൂഷകര്‍ എപ്പോഴും ലാഭേച്ച കൂടാതെ രോഗികളെ ചികിത്സിക്കാന്‍ തയ്യാറായിരിക്കണം. അത് കൊണ്ട് തന്നെ ആ വിഭാഗത്തെ ഞാന്‍ എപ്പോഴും ബഹുമാനത്തോടെ തന്നെയാണ് കണ്ടിട്ടുള്ളതും. ഇത് ഇവിടെ പറയാന്‍ കാരണം, അടുത്തിടെ നാട്ടില്‍ പോയപ്പോഴുണ്ടായ അനുഭവം തന്നെയാണ്.
മോളെയും കൊണ്ട് നാട്ടിലെ ഒരു ത്വക്ക് രോഗ വിദഗ്ധനെ കാണാന്‍ പോകേണ്ടി വന്നു. നല്ല രീതിയില്‍ പ്രൈവറ്റ് പ്രാക്ടിസ് നടത്തുന്ന ഡോക്ടര്‍. ഡോക്ടറെ കണ്ട്, രോഗ വിവരം പറഞ്ഞു, അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ നിന്ന് വാങ്ങാന്‍ മരുന്നിനും കുറിച്ചു. കയ്യില്‍ കരുതിയിരുന്ന നൂറ് രൂപ ഡോക്ടറുടെ കന്‍സല്‍ട്ടേഷന്‍ ഫീസ് കൊടുത്തു. നൂറ് രൂപയല്ല നൂറ്റിഅമ്പതു രൂപയാ ഫീസ്, ഡോക്ടര്‍ പറയുന്നത് കേട്ട് ഞാന്‍ എന്റെ പേഴ്സ് തപ്പാന്‍ തുടങ്ങി. ചില്ലറ ഇല്ലാതിരുന്നത് കൊണ്ട് നൂറ് രൂപ അമ്മയുടെ കയ്യില്‍ നിന്ന് വാങ്ങിയ വന്നത്. അമ്പതു രൂപ ചില്ലറ സഹിതം നുള്ളി പെറുക്കി ആ ആതുര ശിശ്രുഷകന് കൊടുത്തു കൊണ്ട് ഇത്രയും പറയാന്‍ മറന്നില്ല, ഡോക്ടര്‍ ഫീസ് കൂട്ടിയ വിവരം ഞാന്‍ അറിഞ്ഞില്ലായിരുന്നു. ആറു മാസത്തിനു മുന്നേ ഇതേ ഡോക്ടര്‍ക്ക് നൂറ് രൂപയായിരുന്നു ഫീസ്. അടുത്തുള്ള ചേച്ചി, വേറൊരു ഡോക്ടറിനെ കാണാന്‍ പോയപ്പോഴുണ്ടായ അനുഭവവും മറിച്ചായിരുന്നില്ല. കൈയിലുണ്ടായിരുന്ന നൂറ് രൂപ കൊടുത്തപ്പോ ആ ഡോക്ടര്‍ പറഞ്ഞത് അമ്പതു രൂപ കൂടി വേണമെന്ന് തന്നെയായിരുന്നു. എന്റെ കയ്യില്‍ ഇതേ തരാനുള്ളു എന്ന് പറഞ്ഞ് അവര്‍ അവിടെ നിന്ന് ഇറങ്ങി വന്നു. ജനങ്ങളെ സേവിക്കേണ്ട ഡോക്ടര്‍മാര്‍ വാവിട്ട് ചോദിച്ചു കൈ നീട്ടി കാശു വാങ്ങിക്കുന്നത് കാണുമ്പോ ശരിക്കും ലെന്ജ തോന്നുന്നു. ലക്ഷങ്ങള്‍ കൊടുത്തു അഡ്മിഷന് വാങ്ങി ഡോക്ടര്‍ ആകാന്‍ പഠിക്കുന്നവരില്‍ നിന്ന് ഇത് പോലെയൊക്കെ തന്നെ ജനങ്ങള്‍ പ്രതീക്ഷിച്ചാല്‍ മതിയല്ലോ.പിന്നെ ഗ്യാസിനും, പെട്രോളിനും, സവാളക്കുമൊക്കെ അടിക്കടി വില കൂടി കൊണ്ടിരുന്നാല്‍ ഇവര്‍ക്ക് ഫീസ് കൂട്ടാതിരിക്കാതെ വേറെ എന്താ വഴി, കഷ്ടം!
എല്ലാരെയും ഇവിടെ അടച്ചു ആക്ഷേപിക്കാന്‍ കഴിയില്ല. കൊല്ലങ്ങളായി ഒരേ ഫീസ് വാങ്ങി ചികില്സിക്കുന്നവര്, കൊടുക്കാന്‍ കഴിവില്ലാത്തവരെ ഫ്രീ ആയി ചികിത്സിക്കുന്ന ആതുര ശിശ്രുഷകര്‍ ഇപ്പോഴും ഉണ്ട്. ജീവന് നിലനിര്‍ത്താന്‍ കഴിവുള്ള ഡോക്ടര്‍മാര്‍, ദൈവത്തിന്റെ സ്ഥാനത്ത് നില്‍ക്കേണ്ടവരാണ്, രാജ്യത്തിന് വേണ്ടി, ജനങ്ങള്‍ക്ക് വേണ്ടി ആയിരിക്കണം അവരുടെ സേവനം......
4 comments:
എതിക്സ് ഉള്ളവര്‍ തുലോം കുറവാണ്
വളരെ ശരിയാണ് മാഷേ. വിലയേറിയ അഭിപ്രായത്തിന് നന്ദി @ അജിത്...
ലാഭേച്ച കൂടാതെ ജീവിക്കുന്ന അല്ലെങ്കിൽ പ്രവര്‍ത്തിക്കുന്ന ആരെയും കാണാൻ കഴിയില്ല ചേച്ചി ...........
ശരിയാണ് ബാബു. നന്ദി, വളരെ സംതോഷം, ഇവിടെ വന്ന് അഭിപ്രായം അറിയിച്ചതിന്....
Post a Comment