ആരാണ് നീ...
(ഫോട്ടോ ഗൂഗിള്‍)
നീയെനിക്ക് ആരാണ്
എന്റെ ശത്രുവോ, മിത്രമോ
ഞാനറിഞ്ഞില്ല നീയെന്റെ
ശത്രുവായി മാറുമെന്ന്
എന്നുമെന്‍ കൂട്ടായി തീരുമെന്ന്
ഓര്‍ക്കുന്നു ഞാന്‍ നിന്റെ വരവിനെ
എന്റെ ജീവനെ ഗ്രസിച്ച നിമിഷത്തെ
നിന്നെ അടര്‍ത്തി മാറ്റാന്‍ ഞാന്‍
ശ്രമിക്കുമ്പോഴൊക്കെയും, പോകില്ലെന്ന
വാശിയില്‍ നീ എന്നെ തള്ളി മാറ്റിയതും
വെറുത്തിരുന്നു, ഞാന്‍ നിന്നെ
എന്നിട്ടും ഒരു കോമാളിയേപോലെ
നീ എന്നെ ചിരിപ്പിക്കാന്‍ മറന്നതില്ല
ഓരോ നിമിഷവും നീയെന്നില്‍ അലിഞ്ഞു
ചേരുമ്പോള്‍ ഞാനറിയുന്നു, എന്റെ
ജീവനില്‍ തണുപ്പ് പടരുന്നതും
കൊതിയോടെ നീ നോക്കുന്നതും
ഇത്തിള്‍ കണ്ണി പോലെ എന്നെ
വലിഞ്ഞ് മുറുകുമ്പോഴും, ഒന്ന് നീ
ഓര്‍ക്കുക, ഞാനില്ലാതെ നീയില്ല
നിന്റെ കണക്ക് പുസ്തകത്തില്‍, എന്റെ
ജീവന് നീയിട്ട വിലയുടെ ദാനമാണ്
ഈ ജീവിതമെന്ന് മറക്കുവതെങ്ങനെ
ഇരയെ തേടി നീ ആര്‍ത്തിയോടെ
പായുമ്പോള്‍, നിന്നെ ഗ്രഹിക്കും കരങ്ങള്‍
പുനര്‍ജനിക്കുമെന്ന വിശ്വാസം മാത്രം
ഇന്ന് ഞാനറിയുന്നു നീ എന്റെ
ജീവന്റെ ഭാഗമാണെന്ന്, എന്നുമെന്‍
കൂട്ടായ ശത്രുവാണെന്ന്
You are my enemy companion.....
(ഫോട്ടോ ഗൂഗിള്‍)
നീയെനിക്ക് ആരാണ്
എന്റെ ശത്രുവോ, മിത്രമോ
ഞാനറിഞ്ഞില്ല നീയെന്റെ
ശത്രുവായി മാറുമെന്ന്
എന്നുമെന്‍ കൂട്ടായി തീരുമെന്ന്
ഓര്‍ക്കുന്നു ഞാന്‍ നിന്റെ വരവിനെ
എന്റെ ജീവനെ ഗ്രസിച്ച നിമിഷത്തെ
നിന്നെ അടര്‍ത്തി മാറ്റാന്‍ ഞാന്‍
ശ്രമിക്കുമ്പോഴൊക്കെയും, പോകില്ലെന്ന
വാശിയില്‍ നീ എന്നെ തള്ളി മാറ്റിയതും
വെറുത്തിരുന്നു, ഞാന്‍ നിന്നെ
എന്നിട്ടും ഒരു കോമാളിയേപോലെ
നീ എന്നെ ചിരിപ്പിക്കാന്‍ മറന്നതില്ല
ഓരോ നിമിഷവും നീയെന്നില്‍ അലിഞ്ഞു
ചേരുമ്പോള്‍ ഞാനറിയുന്നു, എന്റെ
ജീവനില്‍ തണുപ്പ് പടരുന്നതും
കൊതിയോടെ നീ നോക്കുന്നതും
ഇത്തിള്‍ കണ്ണി പോലെ എന്നെ
വലിഞ്ഞ് മുറുകുമ്പോഴും, ഒന്ന് നീ
ഓര്‍ക്കുക, ഞാനില്ലാതെ നീയില്ല
നിന്റെ കണക്ക് പുസ്തകത്തില്‍, എന്റെ
ജീവന് നീയിട്ട വിലയുടെ ദാനമാണ്
ഈ ജീവിതമെന്ന് മറക്കുവതെങ്ങനെ
ഇരയെ തേടി നീ ആര്‍ത്തിയോടെ
പായുമ്പോള്‍, നിന്നെ ഗ്രഹിക്കും കരങ്ങള്‍
പുനര്‍ജനിക്കുമെന്ന വിശ്വാസം മാത്രം
ഇന്ന് ഞാനറിയുന്നു നീ എന്റെ
ജീവന്റെ ഭാഗമാണെന്ന്, എന്നുമെന്‍
കൂട്ടായ ശത്രുവാണെന്ന്
You are my enemy companion.....
6 comments:
Enemy companion! :)
ഇവിടെ വന്നതിനും, അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി @ പുനര്‍ജനി....
ശത്രുവോ മിത്രമോ ....?
ശത്രുവായ മിത്രം. ഇവിടെ വന്നതിനും, അഭിപ്രായം അറിയിച്ചതിനും ഒത്തിരി നന്ദി ഹരി @ ഹരിനാഥ്...
വാക്കുകൾകിടയിൽ ഒത്തിരി അർഥങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടല്ലോ ..! കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ ..! ബെസ്റ്റ് ഓഫ് ലക്ക് ..
വായിച്ചതിനും, അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി @ pkkunjappa...
Post a Comment