Tuesday, July 1, 2014

ഫോര്‍ യു വിത്ത്‌ ലവ്...





നിന്‍റെ കോപത്തെക്കാള്‍ എനിക്കിഷ്ടം 
നിന്‍റെ പുഞ്ചിരിയാണ്
നിന്‍റെ മൂക്കിനെക്കാള്‍ എനിക്കിഷ്ടം 
സ്നേഹത്തോടെ എന്നെ നോക്കുന്ന 
നിന്‍റെ  കണ്ണുകളെയാണ് 
എന്നെ ചുംബിക്കുന്ന നിന്‍റെ ചുണ്ടുകളെക്കാള്‍
എനിക്കിഷ്ടം എന്നെ തലോടുന്ന 
നിന്‍റെ കൈകളെയാണ്
നീ ചൊല്ലുന്ന വാക്കുകളെക്കാള്‍ എനിക്കിഷ്ടം 
നീ മൂളുന്ന പാട്ടുകളെയാണ്
നിന്‍റെ വാചാലതയെക്കാള്‍ എനിക്കിഷ്ടം 
നിന്‍റെ മൌനത്തെയാണ്
നീ പൂശുന്ന അത്തറിനെക്കാള്‍ എനിക്കിഷ്ടം 
നിന്‍റെ വിയര്‍പ്പിന്‍റെ ഗന്ധമാണ് 
എന്നെക്കാള്‍ എനിക്കിഷ്ടം നിന്നെയാണ്.........



2 comments:

ajith said...

ഇഷ്ടാനുസരണം

ശ്രീ.. said...

ഓരോരോ ഇഷ്ടങ്ങളെ മാഷേ :)...സന്തോഷം..നന്ദി @ അജിത്‌....