Monday, September 1, 2014

തിരിച്ചറിവുകള്‍...

അപ്രതീക്ഷിതമായിരുന്നു, ഈ പ്രാവശ്യത്തെ നാട്ടിലേക്കുള്ള യാത്ര. ഓരോ വര്‍ഷവും, സമയം ആകുമ്പോ, നാട്ടില്‍ പോകാനുള്ള മനസിന്‍റെ ആഗ്രഹം, അത് ഒരിക്കലും നിയന്ത്രിക്കാന്‍ കഴിയാറില്ല. അവിടെ ആരൊക്കെയോ നമ്മളെ പ്രതീക്ഷിച്ചിരിക്കുന്ന എന്ന ചിന്ത. ഒരു അതിഥിയെ പോലെ, സ്വന്തം വീട്ടില്‍ കുറച്ച് ദിവസം കഴിഞ്ഞിട്ട് വരാന്‍ വിധിക്കപ്പെട്ടവരാണ്, നമ്മള്‍ പ്രവാസികള്‍.  വര്‍ഷങ്ങളോളം, നടന്നിരുന്നു മുറ്റത്തെ മണ്‍തരികള്‍ പോലും, ഈ വരവ് ഇഷ്ടപെടാത്ത പോലെ. സ്നേഹത്തിന്‍റെ തുലാസിനെക്കാള്‍, പണത്തിന്റെ തുലാസിനാണ് ഇന്ന് ഡിമാണ്ട് എന്ന തിരിച്ചറിവ് വൈകി ആണെങ്കിലും മനസിലാക്കാന്‍ കഴിഞ്ഞു. എന്നാലും വീണ്ടും നാട്ടിലേക്കുള്ള യാത്രയും പ്രതീക്ഷച്ച് തന്നെയാണ് അടുത്ത കാത്തിരിപ്പ്‌.

സമയം തെറ്റി വന്ന വര്‍ഷകാലം, ആരോടൊക്കെയോ ഉള്ള ദേഷ്യം തീര്‍ത്ത പ്രകൃതി ദേവി, കടം വാങ്ങി ഉണ്ടാക്കിയ കിടപ്പാടം പോലും നഷ്ടപെട്ടവര്‍, ആ കാഴ്ച ഒരു നൊമ്പരം തന്നെയായിരുന്നു. മഴയത്ത് കളിച്ച്,  നിന്നോടൊപ്പം കുശലം പറഞ്ഞ് നടന്നിരുന്ന വഴിയിലൂടെ നടക്കാന്‍ ഞാനിന്ന് ഒറ്റക്കായിരുന്നു. നീയും എന്‍റെ കൂടെ ഉണ്ടായിരുന്നെങ്കിലെന്നു ആശിച്ചുപോയി....

6 comments:

ajith said...

നാട്ടില്‍ പോയിരുന്നോ?

ശ്രീ.. said...

നാട്ടില്‍ പോയിരുന്നു. സുഖം ആണല്ലോ മാഷേ. വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം, നന്ദി മാഷേ....

Deepu George said...

നാട്ടിൽ പോയി മടങ്ങി എത്തിയ എല്ലാവരുടെയും ചിന്ത . :)

ശ്രീ.. said...

അതെ. ഈ ചിന്ത കുറച്ച് ദിവസങ്ങള്‍ മാത്രേ നമ്മുടെ മനസ്സില്‍ കാണു അല്ലെ. അത് കഴിയുമ്പോ വീണ്ടും, നമ്മുടെ നാട്ടില്‍ പോകാനുള്ള മോഹം, കാത്തിരുപ്പ് തന്നെയാണ്..അതാ നമ്മള്‍ പ്രവാസികള്‍...ഇവിടെ വന്നതിനും, അഭിപ്രായം അറിയിച്ചതിനും, നന്ദി, സന്തോഷം @ ദീപു...

Unknown said...

നൊസ്റ്റാള്‍ജിയ!

ശ്രീ.. said...

വിലയേറിയ അഭിപ്രായത്തിന് ഒത്തിരി നന്ദി, സന്തോഷം...@ ഡേവിഡ്‌....