മുഷിഞ്ഞ സഞ്ചിയിൽ എൻ
സതീർത്ഥ്യന് നൽകാൻ
ഒരു പിടി അവിലും
മനം നിറയെ സ്നേഹവുമായ്
ആ ചാരത്ത് അണയവേ
എല്ലാം മറന്ന് ഞാനെൻ
കണ്ണനെ നോക്കി നിൽക്കേ
വിയർത്തൊട്ടിയ ദേഹവുമായി
നിന്നിരുന്ന എന്നെ ഗാഢം
പുണർന്നവൻ പുൽകി തലോടി....
മുഷിഞ്ഞ സഞ്ചിയിൽ
കരുതിയിരുന്ന അവിൽ
എങ്ങനെ കണ്ണന് കൊടുക്കുമെന്ന്
ചിന്തിച്ചു ഞാൻ നിൽക്കവേ
എന്റെ ധർമ്മ സങ്കടം അറിഞ്ഞ
കണ്ണൻ തട്ടിപ്പറിച്ചെടുത്ത അവിൽ
സ്നേഹവായ്‌പ്പോടെ വാരി വാരി
തിന്നുന്നത് കണ്ടെൻ മനം നിറഞ്ഞു....
ആ സ്നേഹം അനുഭവിച്ച്
ഏതോ നിർവൃതിയിൽ
ലയിച്ചു ഞാൻ നിൽക്കവേ
എന്റെ കണ്ണനോട് ചൊല്ലാൻ
വന്നതെല്ലാം മറന്ന് ഞാൻ നിന്ന് പോയി.....
ഞാൻ എന്ത് ചൊല്ലാൻ എല്ലാം
അറിയുന്ന എൻ ഭഗവാനോട്
വിറയാർന്ന പാദങ്ങളോടെ
വിട ചൊല്ലി നീങ്ങവേ
എൻ ചുണ്ടുകൾ മന്ത്രിച്ചത് ഇത്ര മാത്രം
നന്ദി സതീർഥ്യ നന്ദി...........
No comments:
Post a Comment