ഈ സമയവും കടന്നു പോകും.ഇപ്പോ നമുക്ക് വേണ്ടത് കുറച്ച് ക്ഷമയും സുരക്ഷിതരായി വീട്ടിലിരിക്കാനുള്ള മനസ്സുമാണ്.ഇത്രയും നാൾ നമുക്ക് ഇഷ്ടമുള്ളത് പോലെ ഇഷ്ടമുള്ളിടത്തൊക്കെ പാറി പറന്നു നടന്നു.ഇനി കുറച്ചു ദിവസം നമുക്ക് വേണ്ടി നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി നമ്മുടെ നാടിന് വേണ്ടി വീട്ടിലിരിക്കാം.എന്റെ നാടിനോട് എന്റെ രാജ്യത്തിനോട് എനിക്ക് സ്നേഹമുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. ആ പൌരത്യ ബോധം കാണിക്കാനുള്ള സമയമാണിത്. നമ്മുടെ ഗവണ്മെന്റുകൾ ആരോഗ്യ പ്രവർത്തകർ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥർ അനുശാസിക്കുന്ന നിബന്ധനകൾ ഉൾകൊണ്ട് ഇപ്പോഴത്തെ ഈ വസ്ഥയെ അതി ജീവിക്കാൻ ശ്രമിക്കുക.ഇവരെല്ലാവരും സ്വന്തം ജീവിതം പോലും ബലിയർപ്പിച്ച് രാപ്പകലില്ലാതെ നില കൊള്ളുന്നത് നമ്മൾ ഓരോരുത്തരുടെയും സുരക്ഷയ്ക്ക് വേണ്ടിയാണെന്ന് മനസിലാക്കുക.എനിക്ക് വന്നാൽ എന്ത് എന്നുള്ളതല്ല, എനിക്ക് മാത്രം വന്നാൽ ഞാൻ പോയി ചികിൽസിച്ച് ഭേദമമാക്കും എന്ന ചിന്തയല്ല വേണ്ടത് എനിക്ക് വന്നാൽ ഞാനുമായി ഇടപഴകുന്ന എല്ലാവർക്കും ഈ രോഗം ബാധിക്കുമെന്ന തിരിച്ചറിവ് ആണ് വേണ്ടത്. ഈ കാര്യത്തിലെങ്കിലും സ്വാർഥത ഒഴിവാക്കുക.
ആഞ്ഞടിച്ചു വന്ന പ്രളയത്തിനെ പോലും ധൈര്യമായി അതി ജീവച്ചവരാണ് നമ്മൾ. ഇതും നമ്മൾ അതിജീവിക്ക തന്നെ ചെയ്യും.അതിനായി ഗവണമെന്റും ആരോഗ്യ പ്രവർത്തകരുമൊക്കെ നമ്മോടൊപ്പം തന്നെയുണ്ട്. നമ്മുടെ സഹകരണം മാത്രമാണ് ഈ അവസരത്തിൽ അവർ നമ്മളോട് ആവശ്യപ്പെടുന്നത്. അത് അനുസരിക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരുമാണ്. നിങ്ങൾ ഏത് രാജ്യത്ത് ആയാലും ഇപ്പോഴുള്ള ആ രാജ്യത്തെ നിർദേശങ്ങൾ അനുസരിച്ച് മാത്രം മുന്നോട്ട് പോവുക.ഞാൻ കാരണം വേറെ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവരുതെന്ന ചിന്തയാണ് ഈ സമയം വേണ്ടത്. ഈ അവസ്ഥയിൽ ഇവിടെ പ്രവാസ ലോകത്തിരിക്കുമ്പോഴും നാട്ടിലെ പ്രിയപ്പെട്ടവർക്ക് ഒന്നും വരുത്തരുതേ എന്നുള്ള പ്രാർഥനയിലാണ് ഓരോ പ്രവാസിയും.മുറിക്കാം നമുക്കാ വൈറസിന്റെ കണ്ണികളെ സംരക്ഷിക്കാം നമുക്കോരോരുത്തരേയും. ലോകം മുഴുവൻ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന പ്രാർഥനയോടെ 🙏

No comments:
Post a Comment