Tuesday, May 21, 2013

സ്മരണ 

(ഈ ലോകത്തോട്‌ വിട പറഞ്ഞ പ്രീയ സുഹൃത്തിന് കണ്ണീരോടെ)

                                                                                                    (ഫോട്ടോ ഗൂഗിള്‍ )



അമ്മയുടെ ഉദരത്തില്‍ ഒരു ബീജമായി ഉത്ഭവിക്കെ
ഈ ഭൂവില്‍ വന്ന് കണ്ണ് തുറന്ന് , ചെറു കരച്ചിലോടെ
ഒരു പിടി മണ്ണിന്റെറ അവകാശിയായി
ഞാനെന്‍റെ ബാല്യവും കൌമാരവും 
ആനന്ദത്തോടെ കഴിച്ചു കൂട്ടി 
പിന്നെപ്പൊഴോ എല്ലാരും ചേര്‍ന്ന്
 എന്നെ കാഞ്ചന കൂട്ടിലാക്കി
കാഞ്ചന കൂട്ടില്‍ കിടന്ന് ഞാന്‍ 
എല്ലാരെയും സംതോഷിപ്പിക്കാന്‍ ശ്രെമിച്ചു 
ആ സംതോഷം ഇഷ്ടമില്ലാത്തവര്‍ 
എന്നെ കല്ലെറിഞ്ഞു 
കാഞ്ചന കൂട്ടില്‍ കിടന്ന്നെറെറ മനസ് 
പിടയുന്നത് ആരും കണ്ടില്ലെന്നു നടിച്ചു 
പരസ്പരം കടിച്ച് കീറുന്ന ഈലോകത്തിനോടു 
വിടപറയാന്‍ ഞാനെന്‍റെ മാര്‍ഗം സ്വീകരിച്ചു 
ഒട്ടേറെ വേദനയോടെ
കാഞ്ചന കൂട്ടില്‍ നിന്ന് മോചനം നേടി അമ്മയുടെ 
മാറില്‍ തലചായ്ച്ച്  ഞാനൊന്ന് സുഖമായി ഉറങ്ങട്ടെ 
ഈ ലോകത്ത് ഞാന്‍ സന്തോഷവാനാണ്
അടിയില്ല, വഴക്കില്ല, പാര വെയ്യ്പുകള്‍ ഒന്നുമില്ല 
കൂട്ടിനായി കുറെ ആത്മാക്കളും 
ഇവിടെയെങ്ങിലും ഞാന്‍ സമാധാനമായി ജീവിച്ചോട്ടെ .....

എന്നും സ്നേഹത്തോടെ മാത്രം എന്നെ 
നോക്കിയിരുന്ന നിന്‍റെ കണ്ണുകളില്‍
അന്ന് കണ്ട ആ ദയനീയ ഭാവം ഇന്നും 
ഒരു നൊമ്പരമായി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു 
നിന്‍റെ സങ്കടങ്ങള്‍ മറക്കാനായി നീ മദ്യത്തിനടിമയായി
ആ ലഹരി നിന്‍റെ ജീവനെ തന്നെ  ഇല്ലാതാക്കുമെന്ന്  
എന്തേ നീ മനസിലാക്കിയില്ല
മദ്യം ഒരു പ്രശ്നത്തിനും പരിഹാരമാകുന്നില്ല
തെറ്റുകള്‍ തിരുത്തി, വീഴ്ച്ചകളെ ഉള്‍ക്കൊണ്ട്‌ 
ധൈര്യത്തോടെ മുന്നോട്ട് പോകാന്‍ ശ്രമിക്കൂ 
അവിടെയാണ് നമ്മുടെ വിജയം........ 
  


 

Wednesday, May 15, 2013

അക്ഷരം.....


                                                                                                                               

'അമ്മ തൻ നാവിൽ 
നിന്നുതിർന്നു വീണ 
സ്നേഹത്തിൻ ആദ്യാക്ഷരം 
അമ്മിഞ്ഞപ്പാലിന്റെ മാധുര്യത്തോടെ 
ഇന്നും ഓർത്തിടുന്നു 
അരിയിൽ വരച്ചിട്ട ആദ്യാക്ഷരത്തെ 
സ്നേഹത്തോടെ നമിച്ചീടുന്നു 
അറിവിന്റെ വെളിച്ചം പകർന്നു 
നൽകിയ ഗുരുക്കന്മാർക്ക് പ്രണാമം...

വർണ്ണാക്ഷരങ്ങൾ തെറ്റാതെ 
ഉരുവിട്ട് പഠിപ്പിച്ച ഗുരുവിനെ 
ബഹുമാനത്തോടെ സ്മരിക്കുന്നു
വർണ്ണാക്ഷരങ്ങൾ കൊണ്ട് ഞാൻ 
സ്നേഹത്തിൻ വാക്കുകൾ
വരികളായി മെനഞ്ഞെടുത്തു 
വർണ്ണാക്ഷരങ്ങൾ കൊണ്ട് 
തീർത്ത വാക്കുകളുടെ മായാ
പ്രപഞ്ചത്തിൽ എപ്പോഴൊക്കെയോ 
ഒറ്റപ്പെട്ട് ഞാൻ പകച്ചു നിൽക്കുന്നു 
അമ്പൊഴിഞ്ഞ ആവനാഴിയെ പോൽ 
വാക്കുകൾ ഒഴിഞ്ഞ മനവും 
ചലനമറ്റ തൂലികയുമായ് 
നിൻ സ്നേഹത്തിൻ കരസ്പർശം 
വീണ്ടുമെൻ തൂലികയെ 
തലോടുമെന്ന പ്രതീക്ഷയുമായ്.....

Saturday, May 11, 2013

മാതൃദിനാശംസകള്‍ 
                                                                                         (ഫോട്ടോ സുഹൃത്തിനോട്‌ കടപ്പാട് )




അമ്മയെന്ന സ്നേഹത്തിന്‍ കവിത 
സ്നേഹത്തിന്‍ ഭാഷ പഠിപ്പിച്ച വാത്സല്യത്തിന്‍ കവിത 
സര്‍വം സഹയായ കാരുണ്യത്തിന്‍ കവിത 
ഒരിക്കലും വറ്റാത്ത സ്നേഹത്തിന്‍ ഉറവിടം 
അമ്മയെന്ന സഹനത്തിന്‍ കവിത ....


When Iam happy my Mother is Happy 
When Iam sad my Mother is sad
Praying to God all Mothers are always Happy
Lets make them Happy 
Matha, Pitha, Guru, Daivam
Happy Mothers day....

Tuesday, May 7, 2013

കടലാസ്  തോണി 

                                                                                             (ഫോട്ടോ സുഹൃത്തിനോട്‌ കടപ്പാട്)



ഓര്‍മ്മയില്‍ ഇന്നുമുണ്ടാ കളി  തോണി 
നീയും ഞാനും ചേര്‍ന്ന് മഴവെള്ളത്തില്‍ 
തള്ളിവിട്ടിരുന്ന കടലാസ് തോണി 

കാണാന്‍ എന്ത്  ചേലായിരുന്നാ തോണി 
മഴ വെള്ളത്തില്‍ കളിച്ച് നടക്കുന്ന കടലാസ്  തോണി 

ദിശയില്ലാതെ കാറ്റിന്‍ ഗതിക്കൊത്ത്
നീങ്ങുന്ന കളി തോണി 

എവിടെയോ ചെന്നിടിച്ച്  തകര്‍ന്ന് 
ജീവിതം വെടിയുന്ന കടലാസ് തോണി 

ആ തകര്‍ച്ച തെല്ലൊരു സങ്കടത്തോടെ 
നോക്കി നിന്നു നമ്മള്‍ 
വീണ്ടുമൊരു മഴയും പ്രതീക്ഷിച്ച് .......


Monday, May 6, 2013

പാദസരം

                                                                                                                          (ഫോട്ടോ ഗൂഗിള്‍ )


നിന്‍ പാദസരത്തിന്‍ ധ്വനി 
ഏഴ് സ്വരങ്ങളായി എന്നില്‍ പൊഴിഞ്ഞു വീണു

മനോഹരമായ പാദസരം എന്നും 
നിന്‍ പാദങ്ങളെ പുണര്‍ന്നിരുന്നു 

 നിന്‍  പാദസരത്തിന്‍ പൊട്ടിച്ചിരി 
ഒരു പാട്ടായി എന്നില്‍ അടര്‍ന്ന് വീണു

നിന്‍ പാദസരത്തിന്‍ ധ്വനി അന്നെന്‍ 
പ്രഭാതങ്ങളെ വര്‍ണ്ണാഭമാക്കിയിരുന്നു 

പാദസരമില്ലാത്ത നിന്റെ പാദങ്ങളെ
എപ്പോഴൊക്കെയോ ഞാന്‍ വെറുത്തിരുന്നു 

ചലന മറ്റ നിന്റെറ നാവുകള്‍ക്ക് 
ജീവന്‍ നല്‍കിയ നിന്‍ പാദസരത്തെ 
എന്നും ഞാന്‍ നെഞ്ചോടു ചേര്‍ത്തിരുന്നു 

പിന്നീടെപ്പോഴോ  നിന്‍ പാദസരത്തിന്‍ ധ്വനി 
നേര്‍ത്ത് നേര്‍ത്ത് എന്നില്‍ അലിഞ്ഞു ചേര്‍ന്നു ......

Wednesday, May 1, 2013

ചിത്രം 
                                                                                    (ഫോട്ടോ ഗൂഗിള്‍ )


നിറം മങ്ങിയ ചിത്രത്തില്‍ 
ചിരിക്കുന്ന നിന്‍ മുഖം തേടി 
മങ്ങിയ ചിത്രത്തില്‍ നിന്ന് 
പുറത്ത് വരില്ലെന്ന വാശിയോടെ നീ 
എന്‍ ചിത്തത്തിലെന്നും  നിന്റെറ
 ചിരിക്കുന്ന മുഖം ഏഴു വര്‍ണ്ണങ്ങളായി 
കാറ്റത്ത്‌ ആടിയുലഞ്ഞ ചില്ലിട്ട 
ചിത്രത്തിലിരുന്നു നീ ഉറക്കെ ചിരിക്കെ 
നൊമ്പരമായി ആ ചിരി 
അട്ടഹാസമായി എന്നില്‍ പ്രതിധ്യനിച്ചു
എന്നിട്ടും നിന്‍ മായാത്ത ചിരി 
കാണാന്‍ കൊതിക്കെ 
നീ ചില്ലായി പൊട്ടി ചിതറി 
അഗ്നി നാളത്തില്‍ എരിന്ജമര്‍ന്ന്
ഒരു പിടി ചാരമായ്
കടലില്‍ അലിഞ്ഞ് ചേര്‍ന്ന് മായവേ 
ചില്ലിട്ട നിറമില്ലാത്ത നിന്‍ ചിത്രം 
സന്തോഷത്താല്‍ കാറ്റത്ത്‌ ആടിയുലയുന്നു
എന്നുമെന്‍ നൊമ്പരമായ് ......


Wednesday, April 24, 2013

യാത്രാമൊഴി
                                                                            (ഫോട്ടോ ഗൂഗിള്‍ പ്ളസ് )



യാത്രാമൊഴി ചൊല്ലി പിരിഞ്ഞതെന്തേ നീ 
എന്‍റെറ മിഴിനീര്‍ കാണാതെ പോയതെന്തെ

മൌനമായി എങ്ങോ മറഞ്ഞതെന്തേ നീ
എല്ലാം മറന്ന്  നീ പോയതെന്തേ

നീയെന്ന സ്നേഹത്തെ നെഞ്ചോടു ചേര്‍ത്ത് വെയ്യ്ക്കാം 
ഒരു പാട് സ്വപ്‌നങ്ങള്‍ നെയ്യ്ത് കൂട്ടാം 

ആ സ്വപ്നത്തില്‍ ഒടുവില്‍ നീ എത്തുമെങ്കില്‍
എല്ലാം മറന്ന് ഞാന്‍ കൂട്ടുകൂടാം 

പരിഭവം നമുക്കിനി പറഞ്ഞ് തീര്‍ക്കാം 
പിണങ്ങാതിനിയെന്നും കൂട്ടുകൂടാം ......



Saturday, April 20, 2013

പെങ്ങള്‍
                                                                                                         (ഫോട്ടോ ഫേസ് ബുക്ക്‌ )



എന്തിനെന്നെ പിച്ചി ചീന്തുന്നു
ഞാനും ജീവിചോട്ടെ ഇവിടെ ശിഷ്ട കാലം 
സ്ത്രീയായ അമ്മയുടെ വയറ്റില്‍ പെണ്ണായി 
പിറന്നതാണോ ഞാന്‍ ചെയ്ത തെറ്റ്
കുരുന്നായ എന്നെ എന്തിന് നോക്കുന്നു 
നിങ്ങള്‍ കാമ വെറിയോടെ
നിങ്ങള്‍ക്കും ഇല്ലേ അമ്മ പെങ്ങന്മാര്‍ 
ഞാനെന്‍റെ മേനി മുഴുവന്‍ മറച്ചല്ലോ 
എന്നിട്ടും എന്നോടെന്തിനി ക്രൂരത
നിങ്ങളുടെ നിഴലിനെ പോലും എനിക്ക് പേടിയാണ് 
പെണ്ണായി പിറന്നതോ എന്‍റെ തെറ്റ്
സമരം ചെയ്യാനെനിക്കറിയില്ല, പ്രതിഷേധിക്കാനും
ഒന്ന് മാത്രം എനിക്കറിയാം,ഈ ഭൂമിയില്‍ ജീവിക്കാന്‍
എനിക്കുമുണ്ട് അവകാശം നിങ്ങളെ പോലെ 
ഞാനും ജീവിചോട്ടെ ഇവിടെ ശിഷ്ട കാലം.... 

Tuesday, April 16, 2013

ശാപം 

                                            (ഫോട്ടോ സുഹൃത്തിനോട്‌ കടപ്പാട് - പ്രബലന്‍ കൊചാത്ത്)




ആ മനോഹര നയനങ്ങള്‍
അവള്‍ക്കെന്നുമൊരു ഭൂഷണം ആയിരുന്നു 
എന്നിട്ടും എന്തോ അവള്‍  
 ആ  കണ്ണുകളെ വെറുത്തിരുന്നു 
സ്നേഹത്തോടെ അതിലും ആര്‍ത്തിയോടെ 
അവളെ സമീപിച്ചിരുന്നവര്‍ പറഞ്ഞതും
എത്ര മനോഹരമായ കണ്ണുകള്‍ 
തുളുമ്പാന്‍ വിതുമ്പുന്ന ആ കണ്ണുകളെ 
മറയ്ക്കാന്‍ പാട് പെടുന്ന അവളെ 
തെല്ല് വേദനയോടെ ഞാന്‍ നോക്കി നിന്നു
രാത്രിയുടെ നിശബ്ദതയില്‍ ആ 
മനോഹര നയനങ്ങളില്‍ നിന്നുതിര്‍ന്നു
വീണ ചുടു നീരും, വിറയാര്‍ന്ന 
അവളുടെ ശബ്ദവും
ഇപ്പോഴും എന്‍റെ കാതില്‍ 
മുഴങ്ങി കൊണ്ടേ ഇരിക്കുന്നു 
"ഈ കണ്ണുകളാണെന്റെറ ശാപം"...... 



Sunday, April 14, 2013

സാന്ത്വനം




 എല്ലാം മറന്നൊന്നുറങ്ങണം
അമ്മയുടെ മാറില്‍ തല ചായ്ച്
കെട്ടി പിടിച്ചൊന്നുറക്കെ പൊട്ടി കരഞ്ഞ്
എല്ലാ സങ്കടങ്ങളും ഇറക്കി വെയ്യ്ക്കണം 

അമ്മ തന്‍ മൃദു സ്പര്‍ശം 
തൂവലായി എന്നെ തഴുകുമ്പോള്‍ 
എല്ലാം മറന്നൊന്നുറക്കെ കരയണം 

അമ്മ തന്‍ വാക്കുകള്‍ 
താരാട്ട് പാട്ടിന്‍ ശീലായി എന്നില്‍ ചൊരിയുമ്പോള്‍
എല്ലാം മറന്ന് ലയിചിരിക്കണം 

അമ്മ തന്‍ വിരലുകള്‍ 
എന്‍ മുടിയിഴകളെ തലോടുമ്പോള്‍
ഒരു കൊച്ച് കുട്ടിയെ പോലെ കൊഞ്ചി കളിക്കണം 

അമ്മ തന്‍ പുഞ്ചിരി 
അമൃതായി എന്നില്‍ പൊഴിയുമ്പോള്‍ 
എല്ലാം മറന്നുറക്കെ പൊട്ടിച്ചിരിക്കണം 

അമ്മ തന്‍ മുഖം മനസ്സില്‍ ചേര്‍ത്ത്
വിറയാര്‍ന്ന കൈ പിടിച്ച് 
ആ പടികള്‍ ഇറങ്ങുമ്പോള്‍
എന്നുമൊരു സാന്ത്വനമായി 
സ്നേഹാര്‍ദ്രമായ ആ കൈകള്‍ 
ഉണ്ടാകണേ എന്ന പ്രാര്‍ത്ഥന മാത്രം.....






Saturday, April 13, 2013

എല്ലാ കൂട്ടുകാര്‍ക്കും നന്മയുടേയും, സന്തോഷത്തിന്റെറയും, സമൃദ്ധിയുടേയും, ഐശ്വര്യപൂര്‍ണ്ണമായ വിഷു ആശംസകള്‍ .....



Sunday, April 7, 2013

ബാല്യം 

                                                               (ഫോട്ടോ ഫേസ് ബുക്ക്‌ പേജ് ഓയില്‍ പെയിന്റിംഗ് )


എങ്കിലും  എന്‍ ബാല്യമേ 
നീ എത്ര വേഗം എന്നില്‍ നിന്ന് അകന്ന് പോയി 
ആരോടും പരിഭവം ഇല്ലാതെ 
കളിച്ച് രസിച്ചിരുന്ന എന്‍ ബാല്യത്തെ 
കാലമേ നീ എന്നില്‍ നിന്നും അടര്‍ത്തി എടുത്തു
നിഷ്കളംങ്കമായ ബാല്യത്തിന്‍ ഓര്‍മ്മകള്‍ 
മാത്രം  മായാതെ എന്നും 
വീണ്ടും ആ ബാല്യത്തിലേക്ക് മടങ്ങാന്‍ 
ഇനി ഏത് ജന്മം കഴിയും 
കൊതിയോടെ കാത്തിരിക്കാം 
വീണ്ടുമൊരു  ബാല്യത്തിനായ് .....

Saturday, March 30, 2013

പ്രതീക്ഷയുടേയും, സ്നേഹത്തിന്റെറയും, സന്തോഷത്തിന്റെറയും ഈസ്റ്റര്‍ ദിനാശംസകള്‍.....



Wednesday, March 27, 2013

മുഖം.... 
                                                                                                         (ഫോട്ടോ ഗൂഗിള്‍ )




ഈ ജീവിത യാത്രക്കിടയില്‍ 
എത്രയെത്ര മുഖങ്ങള്‍ കണ്ട് മുട്ടി 
എന്നിട്ടും എന്തേ സ്വപ്നത്തില്‍ 
കണ്ട ആ മുഖം വേദനയായി
ഓര്‍മ്മയില്‍ തെളിഞ്ഞ് നില്പ്പൂ
ആ നിഷ്കളങ്ക മുഖം അത് 
അവളുടേത്‌ തന്നെ ആയിരുന്നില്ലേ 
കാമ വെറി പൂണ്ട ചെന്നായ്ക്കള്‍
പിച്ചി ചീന്തിയ അവളുടെ വേദന
നിറഞ്ഞ പിഞ്ചു മുഖം 
ഒരു പെണ്ണായ എന്‍റെ തന്നെ
പ്രതിബിംബമായിരുന്നില്ലേ അത് .....

Wednesday, March 20, 2013

കണ്ണുനീര്‍ തുള്ളിയെ......
(പ്രീയ സുഹൃത്തിനായി) 




കണ്ണില്‍ നിന്നുതിരുന്ന  
കദനം മറക്കാത്ത മുത്തുമണികള്‍ 
കണ്ണിനകത്ത് ഒളിച്ച്
കണ്‍പീലികളെ തലോടി 
എപ്പോഴൊക്കെയോ  പുറത്തിറങ്ങാന്‍ 
വെമ്പല്‍ കൊള്ളുന്ന മുത്തുമണികള്‍
നിറങ്ങള്‍ പലതായാലും എല്ലാ 
കണ്ണില്‍ നിന്നുമുതിരുന്ന
ഒരേ നിറത്തിലുള്ള മുത്തുമണികള്‍ 
ഓരോ മുത്തുമണികള്‍ക്കും  
പറയാനുണ്ടാകാം ഒരായിരം കദന കഥകള്‍ 
കണ്ണുനീരിനും ചിരിക്കാന്‍ കഴിയും 
കദനം മറക്കാന്‍ കഴിഞ്ഞാല്‍ ......

Tuesday, March 12, 2013

ഓര്‍മ്മകള്‍
                                                                                                     (ഫോട്ടോ ഗൂഗിള്‍ പള്സ്)

                                                                                                               


ഞാനിനി മടങ്ങട്ടെ എന്‍ ഓര്‍മകളിലേക്ക് 
എന്നുമെന്‍ കൂട്ടായ സ്മരണകളിലേക്ക്
കാലത്തിന്‍ കരിനിഴല്‍ പതിച്ചിട്ടും 
മായാത്ത മധുര സ്മൃതികളിലേക്ക്
ആഴത്തില്‍ പതിഞ്ഞ ഒരായിരം ഓര്‍മ്മകള്‍ 
പൊടിതട്ടി എടുതൊന്നു ഓമനിച്ചാല്‍ 
എല്ലാം വെറും വ്യര്‍ത്ഥ സ്മരണകള്‍ മാത്രം ......

Thursday, March 7, 2013

HAPPY WOMENS DAY....
                                                                                                                    
                                                                                                                     (Photo Google Plus)



She is bold yet Loving
She builds and Cares
She dreams and Dares
She is woman she is Life
Proud to be a Woman....


 

Monday, March 4, 2013

തൊട്ടാവാടി



തൊട്ടാവാടി പെണ്ണ് 
ആ വിളി അവള്‍ക്കിഷ്ടമായിരുന്നു 
അവളുടെ വാടിയ മുഖം കണ്ടാല്‍ 
അമ്മ അവളെ സ്നേഹത്തോടെ വിളിച്ചിരുന്നതും
കൂട്ടുകാര്‍ കളിയാക്കി വിളിച്ചതും 
തൊട്ടാവാടി പെണ്ണേയെന്ന്‍
അവളൊരു തൊട്ടാവാടി  ആയിരുന്നു 
പെട്ടന്ന് മുഖം വാടുന്ന തൊട്ടാവാടി
എന്നിട്ടും തൊട്ടാവാടിയെ പോല്‍
മൂര്‍ച്ചയുള്ള മുള്ളിന് പകരം 
സ്നേഹിക്കാന്‍ അറിയുന്ന ഒരു 
മനസുണ്ടായിരുന്നു അവള്‍ക്ക്
തൊട്ടാവാടി  പെണ്ണ്  എന്നും 
അവളൊരു തൊട്ടാവാടി പെണ്ണ് ......

Tuesday, February 26, 2013

ഓര്‍മ്മകള്‍ മരിക്കുമോ.....





ഒരു തുണ്ട് കടലാസില്‍ എഴുതിയതൊക്കെയും 
നിന്നെ കുറിച്ചുള്ള സ്വപ്നങ്ങള്‍ ആയിരുന്നു 
ആ സ്വപ്നത്തില്‍ കണ്ട മുഖങ്ങളൊക്കെയും
നിന്റേറതു മാത്രമായിരുന്നു 
ഒരു മാത്ര മുന്നില്‍ നീ വന്നപ്പോഴൊക്കെ
ഞാന്‍ മിണ്ടാതെ നോക്കി നിന്നു
നിന്റെറ കരസ്പര്‍ശം ഏറ്റപ്പോഴെല്ലാം
മറന്ന് ഞാന്‍ നിന്ന് പോയി....... 

റാന്തല്‍ വിളക്കിന്റെറ അരണ്ട വെളിച്ചത്തില്‍ 
നമ്മള്‍ എന്തെല്ലാം ഓര്‍മ്മകള്‍ പങ്ക് വെച്ചു
ബാല്യത്തില്‍ നീയെന്നെ കളിയാക്കി ചിരിച്ചതും 
ആരും കാണാതെ കവിളില്‍ ഉമ്മ തന്നു മറഞ്ഞതും 
നാണത്താല്‍ ഞാന്‍ ചിണുങ്ങി കരഞ്ഞതും  
പിന്നെപ്പോഴോ നീയെന്‍റെ ഓര്‍മ്മയില്‍
നിന്നും മറഞ്ഞ് പോയി 
വീണ്ടുമെന്‍ സ്വപ്നത്തില്‍ വന്ന് നീ
എന്‍ ഓര്‍മ്മകളെ തൊട്ടുണര്‍ത്തി 
ഓര്‍മ്മകള്‍ മരിക്കുമോ .......

Thursday, February 21, 2013



എന്റെറ ഭാഷ മലയാളം 

                                                        (ഫോട്ടോ കേരള കൌമുദി)



 "മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ ...... മര്‍ത്ത്യന് പെറ്റമ്മ തന്‍ ഭാഷ താന്‍ "
മാതൃഭാഷയെ ഓര്‍മിക്കാന്‍ ഒരു പ്രത്യേക ദിവസത്തിന്റെറ ആവശ്യം ഉണ്ടോ. മാതൃഭാഷയെ മറന്ന് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മാതൃഭാഷാ ദിനത്തിന്റെറ പ്രാധാന്യം ഏറി വരുന്നു. നമ്മുടെ നാവില്‍ നിന്ന് ആദ്യം വരുന്ന ഭാഷ നമ്മുടെ  മാതൃ ഭാഷ , അമ്മ എന്ന മധുരമായ വാക്കും. മറ്റെല്ലാ ഭാഷയും നമുക്ക് അത്യാവശ്യം ആണ്, അതോടൊപ്പം നമ്മുടെ അമ്മയായ മാതൃ ഭാഷ മലയാളത്തെ സ്നേഹിക്കുകയും വേണം. നമ്മുടെ മാതൃ ഭാഷ, നമ്മോടൊപ്പം വളരുന്ന നമ്മുടെ മലയാള ഭാഷയെ, നമ്മുടെ  മാതൃ വാണിയെ മറക്കാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം. വരും തല മുറയ്ക്കും മലയാള ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച്  മനസിലാക്കി കൊടുക്കേണ്ടത് നമ്മുടെ കടമ കൂടി ആണ്. കാല ഹരണ പെട്ട് പോകുന്ന നമ്മുടെ മലയാള ഭാഷയ്ക്ക്‌  പുതു ജീവന്‍ നല്‍കാന്‍ നമുക്ക് ശ്രമിക്കാം.....




മലയാളമേ നിന്റെറ വാക്കുകള്‍ക്കുള്ളത്ര
മധുരം തുടിക്കുന്നതേതു ഭാഷ 
പനിമഞ്ഞു തോരാ പുലര്‍കാല മെന്ന പോല്‍
പനിമതി പെയ്യുന്ന രാത്രി പോലെ 
അഴലിന്റെറ കൂരിരുള്‍ ദൂരത്തകറ്റുന്ന 
അരുണ പ്രഭാത കണങ്ങള്‍ പോലെ 
തെരു തെരെ പെയ്യും തുലാ വര്‍ഷ മേഘമായി
കുളിര്‍ കോരി എന്നില്‍ നിറഞ്ഞു നില്‍ക്കും 
മലയാളമേ നിന്റെ ശീലുകള്‍ പോലേതു
ലയമുണ്ട് തെല്ലിട തങ്ങി നില്‍ക്കാന്‍ .....






Thursday, February 14, 2013

TOGETHER  FOR EVER 




You are the strength when Iam Weak
You are the voice when I cant Speak
You are my eyes when I cant See
You lift me up when I cant Reach
You re the one that holds me Up
You give me wings and make me Fly
You see the best there is in Me
Iam grateful for each day with You
Iam  blessed that You love Me
You are my World.Together for Ever..




Wednesday, February 13, 2013

ഇഷ്ട കവിത 

മലയാളത്തിന്റെറ പ്രീയ കവി ശ്രീ. വിനയചന്ദ്രന്‍ മാഷിന് ആദരാഞ്ജലികള്‍ ..


 

ഒരു ഗീതമെന്റെറ മനസ്സില്‍ വരുന്നുണ്ട് 
നീ വരാതെങ്ങനെ മുഴുവനാകും 
ഒരു നിറം ചുവരില്‍ വരഞ്ഞു നീ നിറയാതെ 
പകരുന്നതെങ്ങനെ ചിത്രമായി 
ഇരുളില്‍ നിന്‍ സ്നേഹഗന്ധം കലരാതെ 
പുതുമകളെങ്ങനെ പുലരിയാകും 
വെറുതെ വെറുതെ നീ കിനാവില്‍ കുളിരാതെ 
കതിരുകളെങ്ങനെ പവിഴമാകും 
പ്രണയമേ നിന്‍ ചിലമ്പണിയാതെങ്ങനെ 
കടലേഴു തിരകളാല്‍ കഥകളാടും
പ്രീയതമേ നിന്‍ സ്പര്‍ശമില്ലാതെങ്ങനെന്‍
വ്യഥിതമാം ജീവന്‍ ഇന്നമൃതമാകും....


Saturday, February 9, 2013

 മറഞ്ഞു പോയ ചിരി
                                                                                             (ഫോട്ടോ: ഗൂഗിള്‍ മുത്തശ്ശി)


മുഖം മനസിന്റെറ കണ്ണാടി 
ചെറു ചിരി കൂടി ആയാല്‍ അതി മധുരം 
ചെറു ചിരി അവള്‍ക്കൊരു 
ഭൂഷണം ആയിരുന്നു 
ചെറു ചിരി നല്‍കി അവള്‍ 
പ്രീയപെട്ടവരെ സന്തോഷിപ്പിച്ചു 
സുഖങ്ങളും ദുഖങ്ങളും അവള്‍ 
ചെറു ചിരിയോടെ സ്വീകരിച്ചു
ആ ചെറു പുഞ്ചിരി അവളുടെ 
മുഖത്തിനൊരു കൂട്ടായിരുന്നു 
എന്നിട്ടും എപ്പോഴൊക്കെയോ 
അവള്‍ ചിരിക്കാന്‍ മറന്ന് പോയി ....

Monday, February 4, 2013

സൗഹൃദം

                                                                                                            ( ഫോട്ടോ ഗൂഗിള്‍ മുത്തശ്ശി )



സൗഹൃദത്തിന്‍ ചില്ലയില്‍ 
സ്നേഹത്തോടെ ഒത്തിരി സമയം 
സൗഹൃദം പങ്ക് വെയ്യ്ക്കാനായി
വന്ന പറവകള്‍ നമ്മള്‍ 
മൌനമായി സൌഹൃദത്തിന്‍ 
ചില്ലയില്‍ നിന്ന്  പറന്ന് 
അകന്നു നീ അകലെ..

Sunday, January 27, 2013

മരണമെന്ന കോമാളി......
എപ്പോള്‍ വേണമെങ്കിലും  പറയാതെ നമ്മുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന മരണമെന്ന കോമാളി . സന്തോഷത്തോടെ കഴിയുന്ന ഒരു കുടുംബത്തിനെ ഒരു നിമിഷം കൊണ്ട് കണ്ണീരില്‍ ആഴ്താന്‍ കഴിയുന്ന മരണമെന്ന  കോമാളി. ജനനം പോലെ യാഥാര്‍ഥ്യം തന്നെയാണ് മരണവും. ഈ കാര്യത്തിലും പ്രവാസികളുടെ അവസ്ഥയാണ്  കഷ്ടം. നിയമത്തിന്‍റെറ നൂലാമാലകള്‍ തരണം ചെയ്യ്ത മൂന്നും നാലും ദിവസം  പെട്ടികകത്തിരുന്ന്‍, തണുത്ത് വിറങ്ങലിച്ച ശരീരം ആയിരിക്കും ബന്ദുക്കള്‍ക്ക്‌ കാണാന്‍ കിട്ടുക. നമ്മുടെ പ്രീയപെട്ടവരുടെ വേര്‍പാട് സഹിക്കാന്‍ പറ്റാത്തത് തന്നെ ആണ്  .മറക്കാനും, സഹിക്കാനും ഉള്ള കഴിവ് തന്നെ ആണ് മനുഷ്യനെ മറ്റുള്ള മൃഗങ്ങളില്‍ നിന്നും വ്യത്യസ്തന്‍ ആക്കുന്നതും. എന്റെറ മനസില്‍ തോന്നിയ ചിന്തകള്‍ .......        




നാണു ആശാന്‍  സ്വര്‍ഗത്തില്‍ എത്തിയിട്ട് കാലം കുറേ ആയി. അന്ന് മുതല്‍ കാരണവരുടെ ആഗ്രഹം ആണ് , തന്റെറ സ്നേഹനിധി ആയ ഭാര്യ നാണിയെ കൂടി സ്വര്‍ഗത്തിലേക്ക് കൊണ്ട് വരണമെന്ന്. സ്നേഹനിധി ആണെങ്കിലും നാണിയുടെ രണ്ടും, മൂന്നും പറഞ്ഞ് ഇടക്കുള്ള പിണക്കം ഓര്‍ത്ത് നാണു ആശാന്‍ നെടുവീര്‍പ്പിട്ടു. വാര്‍ദ്ധക്യ സഹജമായ അസുഖം നിമിത്തം കഷ്ട പെടുന്ന തന്റെറ നാണിയെ ഉടനെ സ്വര്‍ഗത്തില്‍ കൊണ്ടുവരാന്‍ തന്നെ നാണു ആശാന്‍  തീരുമാനിച്ചു. കാലന്റെറ കണക്ക് സൂക്ഷിപ്പ് കാരനായ ഗുപ്തന്‍ മാഷിനോട്   നാണു ആശാന്‍ തന്റെറ ആഗ്രഹം അറിയിച്ചു.  നാണു ആശാന്റെറ  ആഗ്രഹം പോലെ നാണി അമ്മ സ്വര്‍ഗത്തില്‍ എത്തി. എന്തൊക്കെയാടി നാട്ടിലെ വിശേഷങ്ങള്‍ ...എന്ത് വിശേഷം നിങ്ങള്‍ ഇല്ലാതെ. നാണി അമ്മ തെല്ലു പരിഭവത്തോടെ, എന്നാലും ഇപ്പോഴാണല്ലോ നിങ്ങള്‍ക്ക് എന്നെ കാണണമെന്ന് തോന്നിയത് . നാണു ആശാന്‍ സ്നേഹത്തോടെ നാണി അമ്മയുടെ കയ്യില്‍ പിടിച്ചു കൊണ്ട് പറഞ്ഞു ,എടി, നീ കൂടി ഇങ്ങു  വന്നിരുന്നെങ്ങില്‍ നമ്മളുടെ മക്കള്‍ തനിചാകില്ലായിരുന്നോ. അതിനുള്ള സമയം കാത്തിരിക്കുക ആയിരുന്നു ഞാന്‍ .  നാണി അമ്മയും, നാണു ആശാനും  സംതോഷതോടെ സ്വര്‍ഗത്തില്‍ ജീവിതം ആരംഭിച്ചു.

 നാണി അമ്മക്ക്  ഉടനെ ഒരു ആഗ്രഹം, സുഖം ഇലാതെ കഷ്ട പെടുന്ന തന്റെറ പ്രിയ സഹോദരിയെ കൂടി സ്വര്‍ഗത്തില്‍ എത്തിക്കണമെന്ന് . എന്തിനും തയ്യാറായി നില്‍ക്കുന്ന ഗുപ്തന്‍ മാഷിനോട് അഭ്യര്‍ഥിചില്ല,  നാണി അമ്മയുടെ സഹോദരി കാളി അമ്മ സ്വര്‍ഗത്തില്‍ എത്തി. നാണി അമ്മ, സഹോദരിയോടു കുശലാന്യേഷണം തുടങ്ങി. അപ്പുറത്തെ ഗോമതി എന്ത് പറയുന്നു, അവള്‍ക്കും ഇങ്ങോട്ട് വരാന്‍ സമയമായോ. ഗോമതിയുടെ മകന്‍, അവന്‍ ഇപ്പോഴും കുടിച്ചിട്ട് അവളെ ചീത്ത വിളിക്കാറുണ്ടോ. അവനെ നരകത്തിലോട്ട്‌ അയച്ചാല്‍ മതിയെന്ന് കാലന്‍ ചേട്ടനോട് പറയണം. ഇല്ലെങ്ങില്‍ ഗോമതിക്ക് ഇവിടെ വന്നാലും സ്വൈര്യം കിട്ടില്ല. 

നാണി, നമുക്ക് നമ്മുടെ മകളെ കൂടി ഇങ്ങോട്ട് കൊണ്ട് വന്നാലോ. ഉടനെ നാണി അമ്മ തന്‍റെറ ആഗ്രഹം പറഞ്ഞു എനിക്കെന്റെറ മകനെ കണ്ടാല്‍ മതി. രണ്ടു പേരും തമ്മില്ലുള്ള വര്‍ത്തമാനം കേട്ട് ഗുപ്തന്‍ മാഷ്‌, സൈലെന്‍സ് പ്ലീസ്സ്‌ . ഞാന്‍ വെബ്‌ കാമില്‍ കൂടി കണ്ടു  നിങ്ങള്‍ തമ്മിലുള്ള പിണക്കം.  ഇവിടെ കിടന്ന് ബഹളം ഉണ്ടാക്കിയാല്‍ നരകത്തിലേക്ക് തള്ളും, ഗുപ്തന്‍ മാഷിന്റെറ ഭീഷണി. നാണു ആശാന്‍ തങ്കളുടെ ആഗ്രഹം  ഗുപ്തന്‍ മാഷിനോട് പറഞ്ഞു . ഗുപ്തന്‍ മാഷ്‌ ഉടനെ പ്രതിവിധിയും കണ്ടെത്തി. സ്വര്‍ഗത്തിലെ കണക്കു പൂര്‍ത്തി ആക്കാന്‍ ഒരാളിനെ  കൂടി കിട്ടുന്ന കാര്യമല്ലേ. 2012 ലെ റെക്കോര്‍ഡ്‌ തകര്‍ക്കണമെന്നാ കാലന്‍ മാഷിന്റെറ ഉത്തരവ് . നമുക്ക്  നാട്ടിലേക്ക് പോകാം, അവിടെ ചെന്ന് തീരുമാനിക്കാം ആരെയാ കൊണ്ട് വരേണ്ടതെന്ന് . നാണു ആശാനും, ഗുപ്തന്‍ മാഷും നാട്ടിലേക്ക് കാലന്‍ മാഷിന്റെറ  സ്വന്തം വാഹനമായ പോത്തിന്റെറ പുറത്തു യാത്രയായി. തിരകെ വരുമ്പോ  നാണു ആശാന്റെറ കൂടെ  മകനും ഉണ്ടായിരുന്നു.  നാണി അമ്മ മകനെ കെട്ടിപിടിച്ചു ഉറക്കെ കരഞ്ഞു .നിങ്ങള്‍ക്ക് മകളെ കാണണമെന്ന് അല്ലായിരുന്നോ.  അവിടെ ചെന്നപ്പോ നമ്മുടെ മകന്‍ തീരെ അവശനായി ആശുപത്രിയില്‍ വേദന അനുഭവിച്ചു കിടക്കുന്നു. എനിക്കത്  സഹിക്കാന്‍ കഴിഞ്ഞില്ല, അതാ അവനെ  ഇങ്ങോട്ട് കൊണ്ട് വന്നത്, നാണു ആശാന്‍ മകനെ തലോടി കൊണ്ട് പറഞ്ഞു. 


നാണു ആശാന്‍ തന്റെറ അടുത്ത ആഗ്രഹവുമായി ഗുപ്തന്‍ മാഷിന്റെറ അടുത്തെത്തി, മകളെ കൂടി സ്വര്‍ഗത്തിലേക്ക് കൊണ്ട് വരണം  . നിങ്ങളുടെ ഊഴം ഇപ്പൊ കഴിഞ്ഞു.  അവസരങ്ങള്‍കായി കാത്ത് നില്‍ക്കുന്നവര്‍ ഇവിടെ ധാരളം ഉണ്ട് . അടുത്ത അവസരത്തില്‍ നിങ്ങളുടെ ആഗ്രഹം സാധിച്ചു തരുന്നതാണ്, ഗുപ്തന്‍ മാഷ്‌ ഒരു ചെറു ചിരിയോടെ പറഞ്ഞു . നാണു ആശാന്‍ തന്റെറ അടുത്ത അവസരത്തിനായി കാത്തിരിക്കുന്നു. നാണി അമ്മ സന്തോഷവതി ആണ് .  ഗുപ്തന്‍ മാഷ്‌, കാലന്‍ മാഷിന്റെറ ഉത്തരവ് പ്രകാരം തന്റെറ ജോലി  ആത്മാര്‍ത്ഥമായി നിറവേറ്റികൊണ്ടിരിക്കുന്നു....



Tuesday, January 22, 2013

തിരുവനന്തപുരം എസ് . എ. റ്റി ആശുപത്രിയിലെ കുറച്ചു നാളത്തെ ഫാര്‍മസി ട്രെയിനിംഗ് ഒരിക്കലും മറക്കാന്‍ പറ്റാത്ത കുറെ അനുഭവങ്ങള്‍ ആണ് നല്‍കിയത്.  എല്ലാം കണ്ടു നെടുവീര്‍പ്പിട്ടിരിക്കുന്ന അവിടത്തെ അമ്മയുടെയും കുഞ്ഞിന്റെറയും പ്രതിമ, ഇപ്പോഴും കണ്മുന്‍പില്‍ തന്നെ ഉണ്ട്. അന്ന് അവിടെ കണ്ട ദൃശ്യങ്ങള്‍ കുറിക്കുകയും ചെയ്യ്തു. കൂട്ടുകാര്‍ ഒരുമിച്ചിരുന്നു വായിച്ച്‌ ചിരിച്ച ആ വരികള്‍ ഇവിടെ വീണ്ടും കുറിക്കാനായി ഒരു ശ്രമം. ആതുര ശിശ്രൂഷകര്‍, കാവല്‍കാര്‍ , രോഗികള്‍ , വേദനയോടെ മാത്രം ഇന്നും ഓര്‍മിക്കാന്‍ കഴിയുന്ന മുഖങ്ങള്‍ വീണ്ടും ഓര്‍മയില്‍ മിന്നി മറയുന്നു .....




അമ്മയും, കുഞ്ഞും വസിക്കും ആശുപത്രി
തന്നില്‍ നീണ്ട നിരയുടെ സമ്മേളനം 
അടഞ്ഞ വാതിലിന് മുന്നില്‍ അക്ഷമയോടെ 
കാത്ത് നില്‍ക്കും ബന്ധു ജനങ്ങളും
പാറാവ്‌ കാര്‍ തന്‍ അട്ടഹാസവും
മരുന്ന് കൊടുക്കും ബാങ്ക് തന്നില്‍ 
വട്ടം വരക്കും അധ്യാപകരും 
വാര്‍ഡ്‌ ഒന്ന് തന്നില്‍ 
ശാന്ത സ്വഭാവിയാം ഫര്‍മസിസ്റ്റും
ചോദ്യം ചോദിക്കും ഫാര്‍മസിസ്റ്റ് മാരും
നാവിന് നീളം കൂടിയ ഫര്‍മസിസ്റ്റും
ശസ്ത്രക്രീയ തീയറ്ററിന് മുന്നില്‍ 
ഹൃദയ മിടിവോടെ കാത്ത് നില്‍ക്കും ബന്ധുക്കളും 
അവര്‍ തന്‍ വദനത്തില്‍ സ്ഫുരിക്കും ആനന്ദം 
പൈതല്‍ തന്‍ കരച്ചില്‍ കേള്‍ക്കയാല്‍ ....

ഡോക്ടറെ കാണാന്‍ കാത്ത് നില്‍ക്കും 
ഗര്‍ഭിണികളുടെ നീണ്ട നിരയുo
പതി തന്‍ കാവലും 
അവിടെയും മുഴങ്ങി കേള്‍ക്കാം 
പാറാവുകാരുടെ സംഭാക്ഷണം
കുട്ടികളെ കുത്തി വെയ്ക്കും മുറിക്കുള്ളില്‍ 
കാതടപ്പിക്കും ആര്‍ത്തനാദവും
നാവിന് നീളം കൂടിയ ആതുര ശിശ്രൂഷകരും
മരുന്ന് കൊടുക്കും മുറി തന്നില്‍ 
പുറത്ത് നിന്ന് വാങ്ങൂ എന്ന പ്രവചനവും
മുഖം വാടും രോഗികളും 
എല്ലാരും തന്‍ ചൊല്‍ പടിയില്‍ 
എന്ന് ഭാവിക്കുന്നു ചിലര്‍ 
ഇത് തന്‍ ജോലിയല്ലെന്ന് 
വരുത്തി തീര്‍ക്കുന്നു ചിലര്‍ 
എല്ലാറ്റിനും മൂക സാക്ഷിയായ്
വര്‍ത്തിക്കും അമ്മയ്ക്കും, കുഞ്ഞിനും പ്രണാമം...

Wednesday, January 16, 2013

നമ്മുടെ നാടിന്റെറ, ചിറയിന്‍കീഴിന്റെറ അഭിമാനം. നിത്യ ഹരിത നായകന്  സ്മരണാഞ്ജലി ..
(ഫോട്ടോ അധീഷ് ചിറയിന്‍കീഴ്‌ )



നിത്യ ഹരിത നായകന്‍ ശ്രീ. പ്രേം നസീര്‍ വിട പറഞ്ഞിട്ട്  24 വര്‍ഷങ്ങള്‍ .

തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ ആക്കോട്ട് ഷാഹുല്‍ ഹമീദിന്റെറയും അസുമ ബീവിയുടെയും മകനായി 1925 ഏപ്രില്‍ 7 ന്  ജനിച്ചു. കഠിനംകുളം ലോവര്‍ പ്രൈമറി സ്കൂള്‍, ശ്രീ ചിത്തിര വിലാസം ഹൈ സ്കൂള്‍ , എസ് . ഡി കോളേജ് ( ആലപ്പുഴ), സൈന്റ്റ്‌ ബെര്ച്ച്മാന്‍സ് കോളേജ് (ചങ്ങനാശേരി) എന്നിവിടങ്ങളില്‍ അദേഹം തന്റെറ വിദ്യാഭാസം പൂര്‍ത്തിയാക്കി. അപ്പോഴേക്കും അദേഹം ഒരു പരിചയസമ്പന്നനായ നാടക കലാകാരനായി തീര്‍ന്നിരുന്നു. അദേഹത്തിന്റെറ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെയാണ് ശ്രീ. തിക്കുറിശി സുകുമാരന്‍ അദേഹത്തിന്റെറ പേര് പ്രേം നസീര്‍ എന്നായി പുനര്‍ നാമകരണം ചെയ്യ്തത്.  1952 ല്‍ പുറത്തിറങ്ങിയ മരുമകള്‍ ആയിരുന്നു അദേഹത്തിന്റെറ ആദ്യ ചിത്രം. 1989 ജനുവരി 16 നു 64 ആം വയസ്സില്‍ അദേഹം അന്തരിച്ചു.(കടപ്പാട്  Acv Attingal)

Tuesday, January 15, 2013

മയില്‍‌പീലി ഞാന്‍ തരാം മറക്കാതിരിക്കാനായി ..




മനസിന്റെറ ഏതോ കോണില്‍ ആരും കാണാതെ 
എന്നോ ഒളിപ്പിച്ചു വെച്ചൊരു മയില്‍ പീലി 
മനോഹരമായ സ്വപ്ന  വര്‍ണ്ണങ്ങള്‍ വാരി വിതറി 
മനസിന്റെറ ഒരു കോണില്‍ സ്നേഹത്തിന്‍ നാളമായ് 
പരിഭവങ്ങള്‍ ഒന്നും ഇല്ലാതെ പ്രകാശം ചൊരിഞ്ഞ്
മനസിന്റെറ പെട്ടകത്തില്‍ വേദനയോടെ എന്നും....

Thursday, January 10, 2013

ഗാന ഗന്ധര്‍വന്  ജന്മദിനാശംസകള്‍



പാതിരാമയക്കത്തില്‍ പാട്ടൊന്നു കേട്ടേന്‍
പല്ലവി പരിചിതം അല്ലോ 
ഉണര്‍ന്നപ്പോഴാ സാന്ദ്ര ഗാനം നിലച്ചു
ഉണര്‍ത്തിയ രാക്കുയില്‍ എവിടെ ....

Tuesday, January 8, 2013

ഇഷ്ട കവിത 



ആരോട്  യാത്ര പറയേണ്ടു ഞാന്‍ 
ഏന്തിനോട്  ആരോട്  യാത്ര പറയേണ്ടു ....

Sunday, January 6, 2013

പുതു വര്‍ഷത്തിലെ ആദ്യത്തെ പോസ്റ്റിങ്ങ്‌ അച്ഛന്  സ്നേഹപൂര്‍വ്വം




ബാല്യത്തില്‍ ലാളിച്ചും
വിരല്‍ പിടിച്ചു നടത്തിയും അച്ഛന്‍
കാലൊന്നിടറിയാല്‍ ഓടിയെത്തും അച്ഛന്‍

കൌമാരത്തില്‍ സ്നേഹവും
അറിവും നല്‍കി അച്ഛന്‍
എന്‍ നിഴലായി നടന്നും ശാസിച്ചും അച്ഛന്‍

യൌവനത്തില്‍ കടമ നിറവേറ്റിയും
വിട പറഞ്ഞപ്പോള്‍ ധൈര്യം നല്‍കി
അനുഗ്രഹിച്ചും അച്ഛന്‍
ആ സ്നേഹത്തിന് പകരം നല്‍കാന്‍
എന്താണി ജീവിതത്തില്‍
താങ്ങാവാം അവരുടെ വാര്‍ദ്ധക്യത്തില്‍

ജീവന്‍ നല്‍കി സ്നേഹിച്ചു
വളര്‍ത്തിയ മാതാപിതാക്കളെ
എന്തിനു  തള്ളുന്നു വൃദ്ധസദനങ്ങളില്‍
മാതാ പിതാ ഗുരു ദൈവം....

Monday, December 31, 2012

കഴിഞ്ഞ് പോയ നല്ലതും ചീത്തയുമായ ദിനരാത്രങ്ങള്‍ക്ക് വിട പറഞ്ഞു കൊണ്ട്  നന്മയുടെയും, സ്നേഹത്തിന്റെറയും, സാഹോദര്യത്തിന്റെറയും ഒരു പുതു വര്‍ഷം കൂടി വരവായി. ഇനി വരാന്‍ പോകുന്ന ദിനങ്ങള്‍ സന്തോഷത്തിന്റെറയും, സമാധാനത്തിന്റെറയും മാത്രമാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ 



Sunday, December 30, 2012



ഒരു മൌനത്തില്‍ എല്ലാം അറിയുന്നു
ഒരു നോട്ടത്തില്‍ എല്ലാം കാണുന്നു 
ഒരു തലോടലില്‍ എല്ലാം മറക്കുന്നു 
ഒരു ചിരിയില്‍ എല്ലാം പൊറുക്കുന്നു  

Saturday, December 29, 2012



സഹോദരിക്ക് ആദരാഞ്ജലികള്‍




കുറച്ചു ദിവസം കൊണ്ട് വളരെ അധികം വേദന സഹിച്ചു അവള്‍ വിടവാങ്ങി. തന്നെ ആക്രമിക്കാന്‍ കാമ വെറി പൂണ്ട കിരാതന്മാര്‍ ഇല്ലാത്ത ഒരു ലോകത്തിലേക്ക്‌ . സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുന്ന നമ്മുടെ രാജ്യത്ത്, സംസ്കാര സമ്പന്നമായ നമ്മുടെ രാജ്യത്ത്  ഇത് പോലുള്ള അനീതികള്‍ കണ്ടാല്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല. ഇത് പോലൊരു കേസും ഇന്ന് വരെ  കണ്ടിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ആ പെണ്‍കുട്ടി എത്രമാത്രം വേദന സഹിചിട്ടുണ്ടാവണം. ഒരു പെണ്ണായി പിറന്നത്‌ കൊണ്ട് അവള്‍ക്കു അനുഭവിക്കേണ്ടി വന്ന യാതന. എന്തെല്ലാം സ്വപ്‌നങ്ങള്‍ ആയിരുന്നിട്ടുണ്ടാവണം അവള്‍ക്ക്, മാതാപിതാക്കള്‍ക്ക്.  നാല് ചെകുത്താന്മാര്‍ വിചാരിച്ചപ്പോ  ഒരു നിമിഷം കൊണ്ട് ആ  സ്വപ്നങ്ങള്‍ എല്ലാം തല്ലി ഉടയ്ക്കാന്‍ കഴിഞ്ഞു . തക്കതായ ശിക്ഷ തന്നെ ഈ നീചന്മാര്‍ക്ക് നല്‍കണം , മരണം തന്നെ വിധിക്കണം. ഇനി ഇത് പോലൊരു വിധി ഒരു പെണ്‍കുട്ടിക്കും ഉണ്ടാവാതിരിക്കട്ടെ. ഇനിയെങ്ങിലും ഇത്തരം നീചമായ പ്രവര്‍ത്തികള്‍ക്ക് എതിരെ ഭരണകൂടം തക്കതായ നടപടികള്‍ എടുക്കട്ടെ.

Monday, December 24, 2012



YOU  ARE  MY  WORLD





You are the strength when Iam Weak
You are the voice when I cant Speak
You are my eyes when I cant See
You lift me up When I cant Reach
You are the one that holds me Up
You give me wings and make me Fly
You see the best there is in Me
Iam grateful for each day with You
Iam blessed because You love Me

Sunday, December 23, 2012

മഞ്ഞ് പൊഴിയുന്ന ബെത്ലഹേമില്‍ ഉണ്ണി യേശുവിന്റെറ തിരുപിറവിയുടെ ഓര്‍മകളുണര്‍ത്തി ക്രിസ്തുമസ് കാലമെത്തി. എല്ലാ കൂട്ടുകാര്‍ക്കും സ്നേഹവും, സന്തോഷവും, സമാധാനവും നിറഞ്ഞ ഒരായിരം ക്രിസ്തുമസ് ആശംസകള്‍ 



Thursday, December 20, 2012

ഇഷ്ട കവിത 



മലയാളമേ നിന്റെറ വാക്കുകള്‍ക്കുള്ളത്ര
മധുരം തുടിക്കുന്നതേതു ഭാഷ 
പനിമഞ്ഞു തോരാ പുലര്‍കാലമെന്ന പോല്‍
പനിമതി പെയ്യുന്ന രാത്രി പോലെ .....

Tuesday, December 18, 2012


സ്നേഹത്തിന്‍ മുത്തുമണി 
എനിക്കായ് നീ തന്നു 
സ്നേഹത്തിന്‍ ധാരയായി 
എന്നിലേക്കൊഴുകി വന്നു 
സ്നേഹത്തോടെ ഞാനെന്‍ 
ഹൃദയത്തില്‍ ചേര്‍ത്ത്‌ വെച്ചു

Thursday, December 13, 2012


കുപ്പി ചില്ല് പോലെ പൊട്ടി ചിതറിയതെല്ലാം 
പെറുക്കിയെടുക്കാന്‍ ആഹ്രഹിക്കുന്ന മനം 
ഓരോ ചില്ലിനും പറയാനുണ്ടാകാം 
രസകരമായ ഒരായിരം കഥകള്‍ 
കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ 
ലക്ഷ്യമില്ലാതെ  പായുന്ന മനം 
എന്തിനായി വീണ്ടും മത്സരിക്കുന്നു
മനസിന്റെറ കോണില്‍ കോറിയിട്ട വാക്കുകള്‍ 
മഴത്തുള്ളിയെ പോല്‍ ചിന്നി ചിതറി 
ആര്‍ത്തിയോടെ ഒഴുകുന്നു.....

Sunday, December 9, 2012

ഇഷ്ട കവിത



ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി
നീ നിറമുള്ള ജീവിത പീലി തന്നു..... 
എന്റെറ ചിറകിനു ആകാശവും നീ തന്നു 
നിന്നാന്മ ശിഖരത്തില്‍ ഒരു കൂട്  തന്നു.....

Saturday, December 1, 2012

നമ്മുടെ മാതൃ രാജ്യത്തോട്  തന്നെ ആണ് നമുക്കെന്നും സ്നേഹം. നമ്മള്‍ ഏത് രാജ്യതാണോ വസിക്കുന്നത് അതും നമ്മുടെ നാട് തന്നെ ആണ്. നമുക്കും കുടുംബത്തിനും അന്നം തരുന്ന ആ രാജ്യത്തെയും നമ്മള്‍ തീര്‍ച്ചയായും സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യണം. നാല്പത്തി ഒന്നാമത്  ദേശിയ ദിനം ആഘോഷിക്കുന്ന യു. എ. ഇ ക്ക്  എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. നമുക്കും ഇ ആഘോഷത്തില്‍ പങ്കു ചേരാം .....




Wednesday, November 28, 2012

Dedicated to my Gradma. She loved me a lot. I can not forget that sweet days in my life, she was with me



She flew away and away from my life
I cant forget that beautiful days
She did not tell a word to me
Not even a glance at me
She was half unconscious in bed ridden
I could see a glitter in her face
You are always lively in my mind
Your smiling face and curley hairs
Are always beatiful for you
I can never forget that early mornings
That sweet smell of agarbathies
And the song Suprabhatham potti vidarnnu
That beautiful days never return in my life
But I pray for another life Where you are
Always in my life,I pay homage to You
You are imortal, Always imortal

Tuesday, November 27, 2012



തെറ്റുകള്‍ ചെയ്യ്തിട്ടു സോറി പറയുന്നതാണോ 
മാപ്പെന്ന വാക്കിനര്‍ത്ഥം 
വലുതും ചെറുതുമായ തെറ്റുകള്‍ക്കെല്ലാം 
പറയുന്നതോ സോറി 
മാതാപിതാക്കളോട്   തെറ്റ്  ചെയ്യ്തിട്ടു് 
മക്കള്‍ പറയുന്നതും സോറി 
സുഹൃത്തുക്കള്‍ തെറ്റ് ചെയ്യ്തിട്ടു 
പറയുന്നതും  സോറി ടെ  
വിധ്യാര്തികള്‍  തെറ്റ് ചെതിട്ടു അധ്യാപകരോട് 
പറയുന്നതും  സോറി ടീച്ചര്‍ , സോറി സര്‍ 
ദമ്പതിമാര്‍ തെറ്റ് ചെയ്യ്തിട്ടു 
പരസ്പരം പറയുന്നതും  സോറി ഡിയര്‍ 
എല്ലായിടവും സോറികളുടെ 
പ്രവാഹം മാത്രം 
തെറ്റ് കുറ്റങ്ങള്‍ മനുഷ്യ സഹജം 
സന്മനസുള്ളവര്‍ പറയുന്നു സോറി 
എല്ലാ സോറികളുടെ ഒടുവിലും 
സ്നേഹം മാത്രം ......

Monday, November 26, 2012

ഇഷ്ട  ഗാനം 


മരണമെതുന്ന നേരത്ത് നീയെന്റെറ അരികില്‍ 
ഇത്തിരി നേരമിരിക്കണേ 
കനലുകള്‍ കോരി മരവിച്ച വിരലുകള്‍ 
ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍ .. 

Sunday, November 25, 2012



അമ്മതന്‍ മടിയിലെ ഓമന പൈതലായ്
കുഞ്ഞിളം മേനി കുലുങ്ങി ചിരിച്ചു് 
കാലത്തിന്‍ കേളികള്‍ ആടാന്‍ ഒരുക്കമായ് ...

Tuesday, November 20, 2012

കുട്ടികാലത്തെ ഓര്‍മ്മകള്‍ എന്നും വിലപെട്ടതാണ് .  ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹരങ്ങളായ എത്രയോ  ഓര്‍മ്മകള്‍ 


ഒരിക്കലും തിരിച്ചു കിട്ടാത്ത 
മനോഹരമായ ബാല്യകാലം 
അമ്മയോട് ചിണുങ്ങി 
അച്ഛനോട് പരിഭവങ്ങള്‍ പറഞ്ഞ് 
നടന്നിരുന്ന വര്‍ണാഭമായ ബാല്യകാലം 
കൂട്ടുകാരോടൊത്ത്  മണ്ണപ്പം ചുട്ടു്
കണ്ണുപൊത്തി കളിച്ചു്
തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചിരുന്ന 
കുസൃതി നിറഞ്ഞ ബാല്യകാലം 
അസുഖം നടിച്ചു സ്കൂളില്‍ പോകാന്‍ മടിച്ചിരുന്ന 
അധ്യാപകരുടെ ചൂരല്‍ കഷായം പേടിച്ചിരുന്ന 
മനോഹരമായ  ബാല്യകാലം 
സ്കൂള്‍ സഞ്ചി വലിചെറിഞ്ഞു കൂട്ടുകാരോടൊത്ത്
തമാശകള്‍ പറഞ്ഞു പൊട്ടി ചിരിച്ചിരുന്ന 
നാരങ്ങ മിഠായി തിനാന്‍ കൊതിച്ചിരുന്ന 
വര്‍ണാഭമായ ബാല്യകാലം 
മഴയത്ത് ചെളി വെള്ളത്തില്‍ 
വഞ്ചി തുഴഞ്ഞു കളിച്ചു രസിച്ചിരുന്ന 
ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യകാലം 
നിഷ്കളങ്കമായ ആ ബാല്യകാലത്തേക്ക് 
മനസുകൊണ്ടൊരു മടക്ക യാത്ര 



Monday, November 19, 2012

ഇഷ്ട ഗാനം 



മഴകൊണ്ട്‌ മാത്രം മുളക്കുന്ന വിത്തുകള്‍ 
ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍ ....